പീരുമേട് ടീ കമ്പനി ലയത്തിലെ പത്ത്​ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

കട്ടപ്പന: കനത്ത മഴയെത്തുടർന്ന് അപകട ഭീഷണി നേരിടുന്ന പീരുമേട് ടീ കമ്പനി ലയത്തിലെ പത്ത് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഉടമ ഉപേക്ഷിച്ച് പോയ പീരുമേട് ടീകമ്പനിയുടെ ലോൺട്രി ഡിവിഷനിലെ പുതുക്കട ലയത്തിൽനിന്ന് ലോൺട്രി സ്കൂളിലേക്കാണ് തിങ്കളാഴ്ച രാത്രിയോടെ ഇവരെ മാറ്റി പാർപ്പിച്ചത്. തൊഴിലാളികൾ താമസിക്കുന്ന ഒട്ടുമിക്ക ലയങ്ങളും ഏതു നിമിഷവും തകർന്നു വീഴാവുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ കാലവർഷ സമയത്ത് ലയങ്ങൾ തകർന്നുവീണ് തൊഴിലാളി കുടുംബാംഗങ്ങൾക്ക് പരിക്കേറ്റിരുന്നു. ഈ വർഷം മഴ ആരംഭിച്ചതോടെ അപകട ഭീഷണി കണക്കിലെടുത്ത് തൊഴിലാളികൾ പരാതി ഉന്നയിച്ചിരുന്നു. ഇത് കണക്കിലെടുത്ത് ജില്ല ഭരണകൂടത്തി​െൻറ നിർദേശമനുസരിച്ചാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.