നിർധന കുടുംബം ചികിത്സ സഹായത്തിനായി സുമനസ്സുകളെ തേടുന്നു

പാലാ: ദുരിതങ്ങൾ തുടർക്കഥയായ നിർധനകുടുംബം ചികിത്സ സഹായത്തിനായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. കിടങ്ങൂർ പഞ്ചായത്ത് കൂടല്ലൂർ കിഴക്കേടത്ത് രാജേഷി​െൻറ കുടുംബമാണ് സഹായം തേടുന്നത്. ജന്മന നാഡീ-മസിലുകൾക്ക് ബലക്ഷയം സംഭവിച്ച് പരസഹായമില്ലാതെ എഴുന്നേറ്റ് നിൽക്കാൻപോലും കഴിയാത്ത ആളാണ് രാജേഷ്. ഭാര്യ മിനിയും രണ്ട് കൊച്ചുകുട്ടികളും പിതാവ് ചെല്ലപ്പനും അടങ്ങുന്നതാണ് രാജേഷി​െൻറ കുടുംബം. ഈ കുടുംബത്തി​െൻറ ആശ്രയമായിരുന്ന ചെല്ലപ്പൻ കിടപ്പുരോഗിയായതോടെ എല്ലാം താളംതെറ്റി. മരുന്നുപോലും വാങ്ങാൻ പണമില്ലാതെ ദുരിതത്തിലാണ്. രാജേഷിനു കിട്ടുന്ന വികലാംഗ പെൻഷനും വാർധക്യ പെൻഷനായി ചെല്ലപ്പന് കിട്ടുന്ന തുകയുമാണ് ഇപ്പോൾ കുടുംബത്തി​െൻറ ആകെ വരുമാനം. രോഗികളായ ഭർത്താവിനെയും പിതാവിനെയും പരിചരിക്കേണ്ടതിനാൽ മിനിക്ക് കൂലിപ്പണിക്ക് പോകാൻപോലും കഴിയാത്ത സാഹചര്യമാണ്. കുട്ടികളുടെ പഠനത്തിനും മരുന്നിനും വീട്ടുെചലവിനും പറ്റാത്ത അവസ്ഥ വന്നതോടെയാണ് ജീവിതം വഴിമുട്ടിയ നിലയിലായത്. ഭക്ഷണംപോലും കഴിക്കാത്ത ദിവസങ്ങളുണ്ടെന്ന് രാജേഷ് നിറകണ്ണുകളോടെ പറയുന്നു. നാട്ടുകാരുടെ സഹായംകൊണ്ടാണ് ഇപ്പോൾ മരുന്നുകളും മറ്റും വാങ്ങുന്നത്. പഞ്ചായത്ത് നൽകിയ മൂന്ന് സ​െൻറ് സ്ഥലത്ത് പണി പൂർത്തീകരിക്കാത്ത വീട്ടിലാണ് താമസം. സർക്കാർ സഹായമായതിനാൽ വീട് പണയംവെക്കാനും സാധിക്കല്ല. വീൽചെയറിലാണ് രാജേഷി​െൻറ ജീവിതം. പ്രാഥമിക കാര്യങ്ങൾക്കുപോലും പരസഹായം വേണം. രാജേഷിന് നിത്യെചലവിനുള്ള സഹായമെത്തിക്കാൻ നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും മുൻകൈയെടുത്ത് കിടങ്ങൂർ ഫെഡറൽ ബാങ്കിൽ ചികിത്സ സഹായനിധി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. രാജേഷി​െൻറ ഫോൺ: 9744120828.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.