suppliment 3

നിപ ഭീതി വിലപ്പോയില്ല; ഉണർവോടെ പഴവിപണി പന്തളം: നിപ ഭീതിയിൽ കേരളത്തിൽ പലയിടത്തും ആളുകൾ പഴങ്ങളോട് ശത്രുത പുലർത്തിയപ്പോഴും ജില്ലയിലെ പഴ വിപണി ഉണർന്നുതന്നെയിരുന്നു. വടക്കൻ ജില്ലകളിൽ ഭീതിയുണർത്തിയ നിപ ഭീതിയിൽ പഴ വിപണി തകർന്നടിഞ്ഞപ്പോൾ പത്തനംതിട്ടയിൽ മോശമല്ലാത്ത കച്ചവടം നടന്നതായി വ്യാപാരികൾ പറയുന്നു. നോമ്പുതുറക്ക് കൂടുതലായി പഴവർഗങ്ങളാണ് ഉപയോഗിക്കുന്നത്. സാധാരണ ധാരാളമായി ഉപയോഗിക്കുന്ന തണ്ണിമത്തൻ, മാമ്പഴം, ആപ്പിൾ, മുന്തിരി, ഒാറഞ്ച് എന്നിവക്ക് തന്നെയായിരുന്നു ഇത്തവണയും ആവശ്യക്കാർ. ഈത്തപ്പഴ വിപണിയാണ് ജില്ലയിൽ കൂടുതലായി നേട്ടം കൊയ്തത്. ഒപ്പം ഞാലിപ്പൂവൻ വാഴപ്പഴ വിപണിയും സജീവമായിരുന്നു. ഇറാനിൽനിന്നുള്ള ഈത്തപ്പഴത്തിനാണ് ജില്ലയിൽ ഏറെ പ്രിയം. ഇതു കഴിഞ്ഞാൽ സൗദിയിൽനിന്നുള്ളതും. ഇറാൻ പഴത്തിന് കിലോക്ക് 1200 രൂപ മുതൽ 1500 രൂപവരെയായിരുന്നു ഈ വില. സൗദി ഈത്തപ്പഴത്തിന് ഇപ്പോൾ 750 രൂപവരെ വിലയുണ്ട്. നാടൻ ഞാലിപ്പൂവന് പ്രിയമേറെയാണ്. എന്നാൽ, തമിഴ്നാട് പഴമാണ് ജില്ലയിൽ സുലഭം. പഴങ്ങൾക്ക് കഴിഞ്ഞ വർഷത്തെക്കാൾ വില കുറവായിരുന്നു. സാധാരണ നോമ്പുകാലമാകുേമ്പാഴേക്കും എല്ലാത്തരം പഴങ്ങൾക്കും കൃത്രിമമായി വില ഉയരാറുണ്ട്. എന്നാൽ, ഇത്തവണ അതുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.