suppliment 4

വിഭവസമൃദ്ധം വിപണിപ്പെരുമ അടൂർ: പെരുമഴയത്തും റമദാൻ വിപണി സജീവം. റമദാനിൽ ആവശ്യക്കാർ എന്തുവില കൊടുത്തും സാധനങ്ങൾ വാങ്ങും എന്ന് അറിയാവുന്ന കച്ചവടക്കാർ പൊള്ളുന്ന വിലയാണ് നോമ്പുവിഭവങ്ങൾക്ക് ഈടാക്കുന്നത്. വ്രതാനുഷ്ഠാനം തീരാൻ നാളുകൾ മാത്രം ശേഷിക്കെ ജില്ലയിലെ വ്യാപാരികൾ വിലയിൽ നേരിയ കുറവുവരുത്തി സാധനങ്ങൾ എളുപ്പത്തിൽ വിറ്റഴിക്കാനും ശ്രമിക്കുന്നുണ്ട്. പ്രവാചക​െൻറ കാലത്ത് വ്രതാനുഷ്ഠാനം അവസാനിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഈത്തപ്പഴം ഇപ്പോൾ വിശ്വാസത്തി​െൻറ ഭാഗമായി മാറി. ഗൾഫ് രാജ്യങ്ങളിൽനിന്ന് വൻതോതിലാണ് ഈത്തപ്പഴം ഇവിടെ എത്തുന്നത്. കൂടുതലും ഒമാനിൽനിന്നാണ്. സൗദി, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള വിലകൂടിയ ഈത്തപ്പഴങ്ങളും വിപണിയിലുണ്ട്. മദീന, മുനവറ എന്നിവിടങ്ങളിൽനിന്നെത്തിയ അജ്വ, സൗദിയിലെ അൽബറാറി, ഫറാജി, നദ, ഇറാനിലെ സുൽത്താൻ, ഫ്രൂട്ട്സ് എന്നിവയും റമദാൻ പ്രത്യേക വിപണിയിൽ ലഭ്യമാണ്. കിലോക്ക് 400 മുതൽ 2500 രൂപവരെയാണ് ചില്ലറ വിൽപന. 50ഒാളം ൈഡ്ര ഫ്രൂട്ട്സും ലഭ്യമാണ്. അഫ്ഗാൻ മുന്തിരി, അത്തിപ്പഴം, ആപ്രിക്കോട്ട്, സ്േട്രാബറി, മാമ്പഴം, കൈതച്ചക്ക, കിവി, കശുവണ്ടിപ്പരിപ്പ് എന്നിവയും നോമ്പുതുറ സമൃദ്ധമാക്കാൻ വിപണിയിലുണ്ട്. മലബാർ വിഭവങ്ങളായ ഉന്നക്കായ, നെയ്യ്പത്തിരി, മുട്ടമാല എന്നിവ ലഭിക്കുന്ന ഭക്ഷണശാലകളുമുണ്ട്്. ചില ഭക്ഷണശാലകൾ സൗജന്യനോമ്പുതുറയും സംഘടിപ്പിച്ചിട്ടുണ്ട്. ഇൗ റമദാനിൽ പച്ചക്കറിക്കും പഴവർഗങ്ങൾക്കും കഴിഞ്ഞവർഷത്തെക്കാൾ ആവശ്യക്കാർ ഏറെയാണ്. റമദാ​െൻറ ഭാഗമായി തമിഴ്നാട്ടിൽനിന്ന് നിരവധി ഭക്ഷണസാധനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. സപ്ലൈകോ ഔട്ട്ലറ്റുകളിൽ 50 ശതമാനംവരെ വിലക്കുറവിലാണ് സാധനങ്ങൾ വിൽക്കുന്നത്. പൊതുവിപണിയെക്കാൾ നിത്യോപയോഗ സാധനങ്ങൾ വില കുറച്ച് നൽകാൻ കൺസ്യൂമർഫെഡി​െൻറ സഹകരണ റമദാൻ വിപണി പത്തനംതിട്ട ജില്ല കേന്ദ്രത്തിൽ ആരംഭിച്ചു. 13ഇനം സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കും. സബ്സിഡി സാധനങ്ങൾക്ക് പുറമെ ആട്ട, മൈദ, റവ, ബിരിയാണി അരി എന്നിവയും വിലക്കുറവിൽ ലഭിക്കും. പൊതുവിപണിയിൽ 800 രൂപയോളം വില വരുന്ന സാധനങ്ങൾ 482 രൂപക്ക് ലഭിക്കും. ജൂൺ 13വരെയാണ് വിപണി പ്രവർത്തിക്കുക. പടം PTL158 ADOORILE ORU EENTHAPAZHAM VIPANI PTL159 ADOORILE ORU RAMADAN VIPANI അടൂരിലെ ഇൗത്തപ്പഴ വിപണി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.