വണ്ണപ്പുറം: ഏഴു വർഷം കഴിഞ്ഞിട്ടും എ.എസ്.ഐ പൗലോസിെൻറ തിരോധാനത്തിൽ ചുരുളഴിക്കാതെ പൊലീസ്. തങ്കമണി ഔട്ട്പോസ്റ്റിലെ എ.എസ്.ഐ ആയിരുന്ന കരിമണ്ണൂർ കൊടുവേലി പരീക്കൽ പൗലോസിെൻറ തിരോധാനമാണ് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നത്. 2011 ജനുവരി ഒന്നിന് വൈകീട്ട് വീട്ടിൽനിന്ന് പുറത്ത് പോയതായിരുന്നു പൗലോസ്. പിന്നെ തിരിച്ചുവന്നിട്ടില്ല. അന്ന് വൈകീട്ട് അഞ്ചരയോടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പൗലോസ് പതിവില്ലാത്ത വിധം അസ്വസ്ഥനും ക്ഷീണിതനുമായിരുന്നു. വളരെ നിർബന്ധിച്ചപ്പോൾ മാത്രമാണ് ഭക്ഷണം കഴിച്ചതെന്ന് ഭാര്യ എൽസി പറയുന്നു. കുട്ടികളോട് അമിതവാത്സല്യം കാട്ടിയിരുന്ന പൗലോസ് അന്ന് വികാരാധീനനായിരുന്നു. എന്നാൽ, പെരുമാറ്റത്തിൽ അസ്വാഭാവികത കാണിച്ചിരുന്നില്ലെന്നും ഭാര്യ പറഞ്ഞു. തൊമ്മൻകുത്തിലെ തറവാട്ടിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് പൗലോസ് കൊടുവേലിയിലുള്ള സ്വന്തം വീട്ടിൽനിന്ന് ഇറങ്ങിയത്. ഹെഡ് കോൺസ്റ്റബിൾ ആയിരുന്ന പൗലോസിനെ എ.എസ്.ഐയായി സ്ഥാനക്കയറ്റം ലഭിക്കുന്ന ദിവസം തന്നെയാണ് കാണാതായത്. ഇതിനായി തയാറാക്കിയ യൂനിഫോം വീട്ടിൽ കൊണ്ടുചെന്നിരുന്നു. ഭാര്യയുടെയും മക്കളുടെയും ആഗ്രഹപ്രകാരം പൗലോസ് അന്ന് യൂനിഫോം ധരിച്ചത് എൽസി കണ്ണീരോടെ ഓർക്കുന്നു. ആദ്യം കരിമണ്ണൂർ പൊലീസും പിന്നീട് ക്രൈം ഡിറ്റാച്ച്മെൻറും അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇപ്പോൾ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സെബാസ്റ്റ്യൻ സേവ്യറിെൻറ നേതൃത്വത്തിലാണ് അന്വേഷണം. പൗലോസ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യ എൽസിയും മൂന്ന് പെൺമക്കൾ അടങ്ങുന്ന കുടുംബവും. ഡ്യൂട്ടി സമയത്താണ് പൗലോസിനെ കാണാതായതെങ്കിലും സർക്കാറുകളുടെ ഭാഗത്തുനിന്ന് ഒരു സഹായവും ഉണ്ടായിട്ടിെല്ലന്ന് ഭാര്യ എൽസി പറഞ്ഞു. പൗലോസിെൻറ തിരോധാനം സംബന്ധിച്ച ദുരൂഹത വെളിച്ചത്തുകൊണ്ടുവരണമെന്ന് പൗലോസിെൻറ കുടുംബം ആവശ്യപ്പെട്ടു. മൂങ്ങാപ്പാറ-കാട്ടിൽപടി റോഡ് സ്വകാര്യ വ്യക്തി കൈയേറി ചെറുതോണി: ആർ.ഡി.ഒ ഉത്തരവ് അവഗണിച്ച് മൂങ്ങാപ്പാറ-കാട്ടിൽപടി റോഡ് സ്വകാര്യ വ്യക്തി കൈയേറിയതായി പരാതി. പ്രദേശവാസികളായ 50ൽപരം കുടുംബങ്ങൾ ഒപ്പിട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയതിനെ തുടർന്ന് അധികൃതർ സ്റ്റോപ് മെമ്മോ നൽകി. മൂങ്ങാപ്പാറക്ക് സമീപം താമസിക്കുന്ന സ്വകാര്യ വ്യക്തി റോഡ് കൈയേറിയതായി വാത്തിക്കുടി പഞ്ചായത്ത് സെക്രട്ടറിക്കും റവന്യൂ ഡിവിഷനൽ ഓഫിസർക്കുമാണ് നാട്ടുകാർ പരാതി നൽകിയത്. റോഡിെൻറ ഓട പൂർണമായി നികത്തിയാണ് റോഡിലേക്ക് ഇറക്കി സംരക്ഷണ ഭിത്തി കെട്ടിയിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. റോഡിെൻറ എതിർവശം വലിയ കുഴി ആയതുകൊണ്ട് ഗതാഗതത്തിന് തടസ്സം വന്നിട്ടുണ്ട്. ആർ.ഡി.ഒ ഉത്തരവ് അനുസരിച്ച് ഏഴു ദിവസത്തിനകം പൊളിച്ചുമാറ്റേണ്ടതായിരുന്നു. പരിസ്ഥിതി വാരാചരണം സംസ്ഥാനതല സെമിനാർ ഇന്ന് തൊടുപുഴ: ലോക പരിസ്ഥിതി വാരാചരണ പരിപാടിയുടെ ഭാഗമായി സംസ്ഥാന യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ തൊടുപുഴ ന്യൂമാൻ കോളജ് ബയോ ഡൈവേഴ്സിറ്റി ക്ലബ് സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാനതല പരിസ്ഥിതി സെമിനാറും ഡോക്യുമെൻററി പ്രദർശനവും ശനിയാഴ്ച രാവിലെ 9.30 മുതൽ തൊടുപുഴ ന്യൂമാൻ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. ജോയ്സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡോ. സി. ഹരിദാസ് അധ്യക്ഷതവഹിക്കും. വിവിധ മത്സരവിജയികൾക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുേത്രസ്യ പൗലോസ് കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കും. യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡൻറ് പി.ഡി. വിവേകാനന്ദൻ മുഖ്യാതിഥിയാകും. പരിസ്ഥിതി സെമിനാറിന് പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. അജി പീറ്റർ നേതൃത്വം നൽകും. യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജെയിൻ ജോർജ് മോഡറേറ്ററായിരിക്കും. ഉച്ചക്ക് രണ്ടുമുതൽ 'പ്ലാസ്റ്റിക് ഓഷ്യൻ' എന്ന അന്താരാഷ്ട്ര ഡോക്യുമെൻററിയും പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.