ഇസ്ലാം ആവശ്യപ്പെടുന്നത് ത്യാഗം വിശ്വാസപ്രഖ്യാപനത്തിെൻറ സത്യസന്ധത തെളിയിക്കുന്ന ത്യാഗങ്ങളാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. ത്യാഗനിർഭരമായ നോമ്പിെൻറ പ്രോജ്ജ്വലമായ പരിസമാപ്തിയായാണ് ഇൗദുൽ ഫിത്ർ കടന്നുവരുന്നത്. ഇൗദുകൾ സമർപ്പണത്തിനുള്ള ആഹ്വാനമാണ് മുഴക്കുന്നത്. ഭൗതിക താൽപര്യങ്ങളും സ്വാർഥതകളും ദൈവതാൽപര്യങ്ങൾക്ക് മുന്നിൽ സമർപ്പിക്കാൻ സർവാത്മന സന്നദ്ധനാണെന്നാണ് വിശ്വാസിയുടെ പ്രതിജ്ഞ. നോമ്പിെൻറയും പെരുന്നാളിെൻറയും ആത്മാവും ഉദ്ദേശ്യലക്ഷ്യങ്ങളും വിഭിന്നമല്ല. നോമ്പും പെരുന്നാളും ത്യാഗങ്ങളിലൂടെ വിജയതീരം പ്രാപിക്കാനുള്ള കൈവഴികളാണ്. ആത്മാവ് ചോർന്നുപോയ കർമങ്ങൾകൊണ്ട് നോമ്പിെൻറയും പെരുന്നാളിെൻറയും ഉദ്ദിഷ്ടഫലം നേടാനോ ദൈവപ്രീതി ആർജിക്കാനോ കഴിയില്ല. ആഘോഷത്തിെൻറ മതിൽകെട്ടുകൾ ഇസ്ലാമിെൻറ സീമകൾ ലംഘിക്കുേമ്പാൾ ഒരു മാസംകൊണ്ട് നെയ്തെടുത്ത ആത്മവിശുദ്ധി പൂജ്യമായി മാറുന്നു. പൊങ്ങച്ചത്തിെൻറ ചമയങ്ങളും ചമയങ്ങളുടെ പൊങ്ങച്ചവുമായി പെരുന്നാളിനെ ധൂർത്തടിച്ച് തീർക്കുന്നവർ ധാരാളമുണ്ട്. സമൂഹത്തെ ബാധിച്ച സകലജീർണതയും തലമുടിയഴിച്ചാടുന്ന സന്ദർഭങ്ങളായി ആഘോഷങ്ങൾ തരംതാഴ്ന്ന് പോയ ലോകത്താണ് നാം ജീവിക്കുന്നത്. വ്യക്തി ജീവിതത്തിെൻറ ഒാരോ സ്പന്ദനത്തിലും ധൂർത്തും പൊങ്ങച്ചവും താളംപിടിക്കുന്ന ഒരു ഉപഭോഗവലയമാണ് നമുക്ക് ചുറ്റുമുള്ളത്. കൺസ്യൂമറിസം മതവും ഷോപ്പിങ് ആരാധനയുമായി പരിണമിച്ച് കൊണ്ടിരിക്കുന്ന കാലം. രക്തത്തിലേക്കും മജ്ജയിലേക്കും മാത്രമല്ല, ആത്മാവിലേക്കുപോലും ഉപഭോഗ വികാരം ഇരച്ചുകയറാൻ വെമ്പുന്ന കാലഘട്ടത്തിൽ ആസ്തികളോടുള്ള വികാരമാണ് മനുഷ്യനെ തെറ്റിലേക്ക് നയിക്കുന്നത്. ശരീരത്തെയും ആത്മാവിനെയും രക്ഷിക്കുന്ന വിലമതിക്കാനാകാത്ത ഇൗ ജീവിതപാഠം പകർന്നുതന്ന വിശുദ്ധ റമദാെൻറ ഗുണമൂല്യങ്ങൾ മുഴുവൻ ഒറ്റയടിക്ക് നിർവീര്യമാക്കുന്ന ആഘോഷങ്ങളാണ് ശവ്വാൽ മാസപ്പിറവിയോടെ സംജാതമാകുന്നതെങ്കിൽ പ്രയാസപൂർവം വഴി നടത്തിയ വ്രതവും ആവേശപൂർവം നടത്തിയ ആരാധനാകർമങ്ങളും പാഴ്വേലകളാകും. റമദാനിെൻറ മനസ്സറിഞ്ഞ ആരാധനകൾ തുടർന്നുള്ള മുഴുജീവിതത്തിനും വഴി കാട്ടിയാകാൻ കഴിഞ്ഞെങ്കിൽ തീർച്ചയായും നമ്മുടെ വ്രതം അർഥപൂർണമായി. റമദാനിൽ അനുഭവവേദ്യമാക്കിയ ആത്മസംസ്കരണം, റമദാൻ പ്രചോദനം ദീനാനുകമ്പയുടെ വികാരം, തുടർന്നുള്ള ജീവിതത്തെ വഴിനടത്തിയാൽ നമ്മുടെ നോമ്പിന് ഫലസിദ്ധിയായി. സ്നേഹത്തിെൻറയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിെൻറയും ഗുണപാഠങ്ങൾ തുടർക്കാല ജീവിതത്തിെൻറ സമൃദ്ധമായ ഉഴവുചാലുകളായി പരിണമിച്ചാൽ നോമ്പിെൻറ ത്യാഗപ്പാടുകൾ സഫലമായി. അഭിനവലോകത്ത് സ്വാർഥതയും ഭൗതികതയും മനുഷ്യനെ വരിഞ്ഞുമുറുക്കിയ ഉപഭോഗസംസ്കാരത്തിെൻറയും ആഗോളീകരണത്തിെൻറയും യുഗത്തിൽ ത്യാഗവും സമർപ്പണവുമെല്ലാം സുഖമുള്ള ഒാർമയായി അവശേഷിക്കുകയാണ്. പവിത്രമായ ഇൗദ് ദിനത്തിൽ ആഘോഷങ്ങൾ ആനന്ദമാകുേമ്പാൾ മർദിതർക്കും പീഡിതർക്കും നീതി നിഷേധത്തിന് ഇരയായവർക്കും വേണ്ടി നമുക്ക് ഒരിറ്റ് കണ്ണീർ പൊഴിക്കാം, പ്രാർഥിക്കാം. ഹാഫിസ് എം.എസ്.എം. മൂസ നജ്മി (ഇമാം നൂർ മുഹമ്മദിയ്യ ജുമാമസ്ജിദ് നെടുങ്കണ്ടം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.