supli3

എല്ലാവർക്കുമായി നോമ്പ്; ഇൗദുൽ ഫിത്ർ മുസ്ലിംകൾക്ക് ഒരുമാസത്തെ വ്രതാനുഷ്ഠാനം. സമാപ്തിയായി ഇൗദുൽ ഫിത്ർ. എല്ലാമത വിശ്വാസികൾക്കും ഇൗ സന്തോഷത്തിൽ പങ്കുചേരാം. കാരണം ലോകത്തെ മുഴുവൻ മനുഷ്യരും ഒരു മാതാവി​െൻറയും പിതാവി​െൻറയും മക്കളാണ്; ആദ്യ മനുഷ്യനായ ആദമി​െൻറയും ഹൗവയുടെയും. അതുവഴി മുഴുവൻ മനുഷ്യരും സഹോദരീസഹോദരന്മാരാണ്. ത​െൻറ സഹോദരങ്ങൾക്ക് നന്മ ചെയ്യുകയും കരുണയോടെ പെരുമാറുകയും ചെയ്യുന്നവനാണ് മനുഷ്യനിൽ ഏറ്റവും ശ്രേഷ്ഠൻ. വിശുദ്ധ കഅ്ബയുടെ മുറ്റത്ത് റമദാനിലെ രാവുകളിൽ വിശ്വാസികൾ ത​െൻറയും ലോകജനതയുടെയും കാര്യമോർത്ത് കണ്ണീരൊഴുക്കുന്നു. എല്ലാവരും സമാധാനം ആഗ്രഹിക്കുന്നു. അത് എങ്ങനെ കൈവരിക്കാമെന്ന് എല്ലാവരും ചിന്തിക്കണം. അബ്ദുല്ലാഹിബ്നു മുബാറക്ക് വലിയ കർമശാസ്ത്ര പണ്ഡിതനാണ്. കുറച്ചുകാലം സമ്പന്നരുടെ കൂടെ കഴിഞ്ഞുകൂടിയപ്പോൾ അദ്ദേഹത്തിന് വലിയ ദുഃഖം തോന്നി. അവരെപ്പോലെ വസ്ത്രവും ആഹാരവും വാഹനവും വീടും ഇല്ലല്ലോയെന്നതാണ് അദ്ദേഹത്തി​െൻറ ഹൃദയത്തെ മഥിച്ചത്. പിന്നീട് അദ്ദേഹം ഭൗതികവിഭവങ്ങളിൽ തന്നെക്കാൾ താഴെയുള്ളവർക്കൊത്ത് കഴിഞ്ഞുകൂടി. അപ്പോൾ അദ്ദേഹത്തി​െൻറ ഹൃദയത്തിൽ സമാധാനവും സന്തോഷവും കളിയാടി. ത​െൻറ അവസ്ഥ കൂടെയുള്ളവരെക്കാൾ മെച്ചമാണെന്ന് അദ്ദേഹത്തിന് തോന്നി. എപ്പോഴും തന്നെക്കാൾ താഴെയുള്ളവരെ നോക്കി ജീവിതം നയിച്ചാൽ സമാധാനവും സന്തോഷവും കരസ്ഥമാക്കാനാകുമെന്ന പാഠം അദ്ദേഹത്തിന് ലഭിച്ചു. ഇൗ അനുഭവം റമദാനിലെ നോമ്പ് നമുക്ക് നൽകുന്ന പാഠമാണ്. പ്രവാചക​െൻറ അനുയായികൾ ഒരിക്കലും മറ്റുള്ളവരുടെ വീട്, വാഹനം, പണം, അധികാരം തുടങ്ങിയ ഭൗതിക വിഭവങ്ങളെയല്ല വലുതായി കണ്ടത്. മരണശേഷം പരലോകത്ത് പ്രയോജനം ലഭിക്കുന്ന നന്മയെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.