supli8

ഉലുവാക്കഞ്ഞിയുടെ രുചി ആരെയാണ് ഭ്രമിപ്പിക്കാത്തത്... തൊടുപുഴ: ടൗൺ ജുമാമസ്ജിദിലെ റമദാൻ കഞ്ഞി വിതരണം അഞ്ച് പതിറ്റാണ്ട് പിന്നിടുന്നു. നോമ്പ് തുറക്കുേമ്പാൾ കിട്ടുന്ന ഉലുവാക്കഞ്ഞി ശരീരത്തിനും മനസ്സിനും കുളിർമ നൽകുന്നതാണ്. അന്യദേശക്കാർക്കും യാത്രക്കാർക്കും ഇത് നൽകുന്ന ആശ്വാസം ചില്ലറയല്ല. 40 വർഷം മുമ്പ് ടൗൺ ജുമാമസ്ജിദ് പരിപാലന കമ്മിറ്റി പ്രസിഡൻറായിരുന്ന നടക്കൽ പി. പരീത് ബാവ ഹാജിയാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്നുവരെ മുടക്കം വന്നിട്ടില്ല. അക്കാലത്ത് 30 ദിവസവും സ്വന്തം ചെലവിലാണ് ഇദ്ദേഹം കഞ്ഞി വിതരണം ചെയ്തത്. തൊടുപുഴ പഞ്ചായത്ത് ആസ്ഥാനമായിരുന്ന അക്കാലത്ത് 150 ആളുകൾ നോമ്പ് തുറക്കാൻ എത്തിയിരുന്നതായി പഴമക്കാർ പറയുന്നു. അക്കാലത്ത് മൺ ചട്ടികളിലായിരുന്നു കഞ്ഞി വിതരണം. 1984 മുതലാണ് ജനകീയ കഞ്ഞി വിതരണം തുടങ്ങിയത്. ഇപ്പോൾ മഹല്ല് അംഗങ്ങൾ ഒരുദിവസത്തെ കഞ്ഞി കൊടുക്കാനായി അവസരം കാത്തിരിക്കുകയാണ്. പലരും 30 ദിവസവും കഞ്ഞി വിതരണത്തിന് തയാറാണെങ്കിലും ഇതി​െൻറ പുണ്യം പരസ്പരം വീതിക്കണമെന്നതിനാൽ ഒറ്റക്ക് നടത്താൻ അനുവദിക്കാറില്ല. കാരിക്കോട് നൈനാർ പള്ളിയിലും അനേക വർഷങ്ങളായി നോമ്പുതുറക്ക് ഉലുവാക്കഞ്ഞി വിതരണം നടന്നുവരുന്നു. തൊടുപുഴ സെൻട്രൽ മസ്ജിദ്, മദീന മസ്ജിദ് എന്നിവടങ്ങളിലും പരിസര മസ്ജിദുകളിലും ഉലുവാക്കഞ്ഞിയാണ് നോമ്പുതുറയിലെ മുഖ്യവിഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.