മറയൂർ: ജോലിക്കിടെ വൈദ്യുതി പോസ്റ്റിൽനിന്ന് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. കാന്തല്ലൂർ കാരയൂർ ഗ്രാമ സ്വദേശി കുമാരസ്വാമിയുടെ മകൻ വീരമണിക്കാണ് (38) പരിക്കേറ്റത്. ഇതേ സ്ഥലത്താണ് പോസ്റ്റിന് മുകളിൽ നിൽക്കെ പോസ്റ്റ് ചരിഞ്ഞ് നേരേത്ത ഒരു യുവാവ് മരിച്ചത്. കാന്തല്ലൂർ പഞ്ചായത്തിൽ ഒള്ളവയൽ എസ്.സി കോളനിയിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് മുമ്പ് സ്ഥാപിച്ച പോസ്റ്റുകൾ വനം വകുപ്പിെൻറ എതിർപ്പുമൂലം മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച അപകടം ഉണ്ടായത്. പോസ്റ്റ് പിഴുതുമാറ്റാൻ മുകളിൽ കയറുകെട്ടി ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് പോസ്റ്റ് ചരിഞ്ഞത്. വീരമണിക്ക് നടുവിനും കാലിനും ഗുരുതര പരിക്കേറ്റു. വീരമണിയെ ഉടുമലൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറയൂർ തോട്ടം തൊഴിലാളി ലയത്തിൽ ഒറ്റയാെൻറ വിളയാട്ടം; നിവാസികൾ ഭീതിയിൽ മറയൂർ: മറയൂരിന് സമീപം കാപ്പി സ്റ്റോർ മേഖലയിൽ ഒറ്റയാൻ ഭീതി പരത്തുന്നു. കഴിഞ്ഞദിവസം രാവിലെ ആറോടെ ലയത്തിലെത്തിയ ഒറ്റയാൻ പരിഭ്രാന്തിപരത്തിയതിനെ തുടർന്ന് നാട്ടുകാർ പന്തംകൊളുത്തിയും പടക്കം പൊട്ടിച്ചുമാണ് വനത്തിലേക്ക് തുരത്തിയത്. സ്ഥിരമായി തോട്ടം തൊഴിലാളികൾ വസിക്കുന്ന ലയങ്ങളിലെത്തുന്ന ഒറ്റയാൻ വീടിന് സമീപം കൃഷിചെയ്തിട്ടുള്ള വിളകൾ തിന്ന് നശിപ്പിക്കുന്നതും ഇടുങ്ങിയതും കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ചതുമായ വീടുകൾ ആക്രമിക്കാൻ ശ്രമിക്കുന്നതും പതിവാണ്. തിങ്കളാഴ്ച പുലർച്ച അഞ്ചോടെ തലയാർ ചെക്ക്പോസ്റ്റിന് സമീപം പഴക്കടയുടെ ഷട്ടറും രണ്ടാഴ്ച മുമ്പ് കാപ്പി സ്റ്റോർ മാടസ്വാമിയുടെ വീടിെൻറ ആസ്ബസ്റ്റോസ് ഷീറ്റ് ഭാഗികമായും തകർത്തിരുന്നു. വനം വകുപ്പ് നടപടിയെടുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. കാന്തല്ലൂർ മിഷ്യൻവയൽ കോളനിയിൽ കുടിവെള്ള ക്ഷാമം മറയൂർ: കാന്തല്ലൂർ മിഷ്യൻവയൽ കോളനി നിവാസികൾ കുടിവെള്ള ക്ഷാമത്തിൽ വലയുന്നു. ഗ്രാമത്തിൽനിന്ന് രണ്ടു കിലോമീറ്റർ അകലെനിന്ന് വെള്ളം ചുമക്കേണ്ട അവസ്ഥയാണ്. നിലവിൽ കോളനിയിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പിൽനിന്ന് മലിനമായ വെള്ളം കിട്ടുന്ന സാഹചര്യത്തിലും ഇതുപോലും യാഥാസമയം കിട്ടാത്ത അവസ്ഥയിലാണ് രണ്ട് കിലോമീറ്റർ അകലെ ശ്മശാനത്തിന് സമീപം ആദിവാസികൾക്കായി നിർമിച്ച് നൽകിയ കിണറ്റിൽനിന്ന് വെള്ളം ശേഖരിക്കുന്നത്. കോളനിയിലേക്ക് ജലനിധി പദ്ധതിയുണ്ടായിട്ടും പഞ്ചായത്ത് വിഹിതമായ 65 ലക്ഷം രൂപ അടക്കാത്തതിനാൽ കുടിവെള്ള പദ്ധതി നടപ്പാക്കിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ കഴിഞ്ഞദിവസം ഗ്രാമസഭ ബഹിഷ്കരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ കേസുമെടുത്തു. ഗ്രാമവാസികൾ പൊലീസ് സ്റ്റേഷനും പഞ്ചായത്ത് ഓഫിസും റോഡും ഉപരോധിച്ചു. ഇതിൽ ഗ്രാമത്തിൽനിന്ന് 12 കിലോമീറ്റർ അകലെ പാമ്പാറ്റിൽ കോഫി സ്റ്റോർ ഭാഗത്തുനിന്നാണ് നിലവിൽ ചെറിയ പൈപ്പിലൂടെ കുടിവെള്ളം എത്തിയിരുന്നത്. ഈ പൈപ്പിലെ വെള്ളമാണ് മൈക്കിൾ ഗിരി, പത്തടിപ്പാലം, കോവിൽക്കടവ് തുടങ്ങിയ ഗ്രാമങ്ങളിലും ഉപയോഗിക്കുന്നത്. ചന്നവര ഭാഗത്ത് കഴിഞ്ഞ ദിവസം പൈപ്പുകൾ ആരോ വെട്ടിനശിപ്പിച്ചിരുന്നു. അൽപമായി കിട്ടിയിരുന്ന കുടിവെള്ളവും ഇതോടെ ഇല്ലാതായി. ജനകീയ കമ്മിറ്റിക്ക് രൂപംനൽകി സമരത്തിനൊരുങ്ങുകയാണ് ഗ്രാമവാസികൾ. ജനകീയ സമിതി പ്രസിഡൻറായി ജോയി പാപ്പച്ചനെയും സെക്രട്ടറിയായി കുട്ടിയമ്മ ശവരിയാറിനെയും െതരഞ്ഞെടുത്തു. യോഗത്തിൽ 138 അംഗങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.