നഗരത്തിലെ എട്ട്​ ഹോട്ടലുകളിൽനിന്ന്​ പഴകിയ ഭക്ഷണം പിടിച്ചു

കോട്ടയം: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ എട്ട് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചു. ഇതിലൊരു ഹോട്ടൽ അടച്ചുപൂട്ടാൻ അധികൃതർ നിർദേശം നൽകി. കുമാരനല്ലൂർ സോണിലെ ആരോഗ്യ വിഭാഗത്തി​െൻറ നേതൃത്വത്തിൽ കുമാരനല്ലൂർ, മെഡിക്കൽ കോളജ്, സംക്രാന്തി, നാഗമ്പടം എന്നിവിടങ്ങളിലെ 16 ഹോട്ടലുകളിലായിരുന്നു ബുധനാഴ്ച രാവിലെ പരിശോധന നടത്തിയത്. ഇതിൽ ഏട്ട് ഹോട്ടലുകളിലാണ് പഴകിയ ഭക്ഷണം കണ്ടെടുത്തത്. ദിവസങ്ങളോളം പഴകിയതും ഉപയോഗശൂന്യവുമായ എണ്ണ, ദിവസങ്ങൾ പഴക്കമുള്ള കോഴിക്കറി, മട്ടൻ വേവിച്ചത്, ബീഫ് വേവിച്ചത്, പൊറോട്ട, ചപ്പാത്തി, പാൽ അടക്കമുള്ളവയാണ് പിടികൂടിയത്. കുമാരനല്ലൂരിലെ കൊങ്കൺ, സംക്രാന്തിയിലെ സെൻട്രൽ, അശോക, നാഗമ്പടത്തെ കാലിക്കട്ട്, മെഡിക്കൽ കോളജിലെ നവാസ, മഡോണ, കരുണ, കേരള എന്നീ ഹോട്ടലുകളിൽനിന്നാണ് ഭക്ഷണം പിടികൂടിയത്. ഇതിൽ മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന കരുണ ഹോട്ടലാണ് അടച്ചുപൂട്ടാൻ നിർദേശം നൽകിയത്. ഹോട്ടൽ അടിയന്തരമായി വൃത്തിയാക്കണമെന്നും മാലിന്യം നീകംചെയ്യണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ നഗരസഭ കാര്യാലയത്തിൽ പ്രദർശിപ്പിച്ചു. ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയതായി നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലീലാമ്മ ജോസഫ് പറഞ്ഞു. എച്ച്.ഐ ടി.എ. തങ്കം, ജെ.എച്ച്.ഐ ശ്യാംകുമാർ, ജീവൻലാൽ എന്നിവരുടെ നേതൃത്വത്തിെല സ്ക്വാഡാണ് റെയ്ഡ് നടത്തിയത്. പിടിച്ചടുത്ത പലതും നിരോധിത പ്ലാസ്റ്റിക് കവറുകളിൽ കെട്ടിവെച്ച നിലയിലാണ്. വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.