അടിമാലി: നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി ബസ് സംരക്ഷണ വേലിയിൽ തങ്ങിനിന്നതു മൂലം വൻ ദുരന്തം ഒഴിവായി. ബുധനാഴ്ച രാവിലെ 6.45ഓടെ കൊച്ചി-മധുര ദേശീയപാതയിൽ വാളറക്കുത്തിന് താഴ്ഭാഗത്തായിരുന്നു അപകടം. രാജകുമാരിയിൽനിന്ന് പുലർച്ച 4.20ന് പുറപ്പെട്ട ബസാണ് അപകടത്തിൽപെട്ടത്. ഇടുങ്ങിയ വളവിൽ എതിർദിശയിൽനിന്ന് വന്ന വാഹനത്തിലിടിക്കാതെ വെട്ടിച്ചപ്പോൾ പിൻവശം റോഡിൽനിന്ന് തെന്നിമാറുകയായിരുന്നെന്ന് പറയുന്നു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. കുമളി ഒന്നാം മൈലിൽ കട കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു കുമളി: ഒന്നാം മൈലിൽ സീഡി കട കുത്തിത്തുറന്ന് പണവും സ്വർണവും മോഷ്ടിച്ചതായി പരാതി. കടയുടെ പൂട്ട് തകർത്താണ് മോഷണം. 40,000 രൂപയും 20 ഗ്രാം സ്വർണാഭരണവും മോഷ്ടിച്ചതായി ഉടമ ഹരികുമാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കടക്കുള്ളിൽ പണവും സ്വർണാഭരണങ്ങളും സൂക്ഷിച്ചിരുന്ന പെട്ടി റോഡിലെ വാഹനത്തിനടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സമീപ സ്ഥാപനങ്ങളിലെ സി.സി ടി.വിയിൽ മോഷ്ടാവിെൻറ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം മറച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല. കട്ടപ്പന ഡിവൈ.എസ്.പി രാജ്മോഹെൻറ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. ഇടുക്കിയിൽനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. കുമളി എസ്.ഐ പ്രശാന്ത് പി. നായരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സമീപത്തെ വർക്ക്ഷോപ് കുത്തിത്തുറന്ന് ഇവിടെ നിന്നാണ് കടയുടെ പൂട്ട് പൊളിക്കാനുള്ള ആയുധം സംഘടിപ്പിച്ചതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.