തപാൽ ജീവനക്കാരുടെ നിരാഹാര സത്യഗ്രഹം

കാഞ്ഞിരപ്പള്ളി: ഗ്രാമീൺ ഡാക് സേവകുമാരുടെ (ജി.ഡി.എസ്) ശമ്പളം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് 16 ദിവസമായി നടത്തുന്ന സമരത്തി​െൻറ ഭാഗമായി തപാൽ ജീവനക്കാർ റിേല നിരാഹാര സത്യഗ്രഹം നടത്തി. കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റ് ഒാഫിസിന് മുന്നിൽ നടത്തിയ സമരം സി.പി.എം ലോക്കൽ സെക്രട്ടറി ഷമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.ജെ. മോഹൻദാസ് (എൻ.എഫ്.പി.ഇ), അലക്സ് സ്കറിയ (എഫ്.എൻ.പി.ഒ) എന്നിവരാണ് റിലേ നിരാഹാര സത്യഗ്രഹത്തിന് തുടക്കമിട്ടത്. വൈകീട്ട് നാലോടെ ശമ്പള കമീഷന്‍ അംഗീകരിച്ച പ്രഖ്യാപനം വന്നതോടെ നിരാഹാരം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.