കോട്ടയം: വീട്ടിൽനിന്ന് ആഹാരം വാങ്ങാൻപോയ മകനും മരുമകൾക്കും എന്തുപറ്റിയെന്ന് അറിയില്ല. നഷ്ടപ്പെട്ട അവരെ തിരിച്ചുകിട്ടാൻ നിങ്ങൾ സഹായിക്കണം-വയോധികൻ അബ്ദുൽ ഖാദറിെൻറ വാക്കുകൾ ദുഃഖഭാരത്താൽ മുറിഞ്ഞുപോയി. ഒരുവർഷവും രണ്ടുമാസവുമായ അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) ദമ്പതികളുടെ തിരോധാനത്തെക്കുറിച്ച് സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിലാണ് ഹാഷിമിെൻറ പിതാവ് അബ്ദുൽഖാദറിെൻറ വാക്കുകൾ ഇടറിയത്. അവർക്ക് എന്തുസംഭവിച്ചെന്നും എവിടെയാണെന്നുമുള്ള കൊച്ചുമക്കളുടെ നിരന്തരചോദ്യത്തിന് ഇനിയും ഉത്തരം നൽകാനായിട്ടില്ല. ഭാര്യയുടെ മരണത്തിനൊപ്പം മകെൻറയും മരുമകളുടെയും തിരോധാനം കൂടിയായപ്പോൾ ശാരീരികമായും മാനസികമായും ഏറെ തളർന്നു. അതിെനാപ്പം രോഗങ്ങളും അലട്ടുന്നുണ്ട്. വിഷയം നിയമസഭയിൽ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എമാരെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. ഇനി മാധ്യമങ്ങളുടെ ഇടപെടലും സഹായവും കിട്ടിയേ മതിയാകൂവെന്ന് നിറകണ്ണുകളോടെ അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.