കോട്ടയം: അറുപുറയില്‍നിന്ന് കാണാതായ ദമ്പതികളുടെ തിരോധാനത്തെക്കുറിച്ച് സി.ബി.െഎ അന്വേഷിക്കണമെന്ന് ഹാമിഷിെൻറ പിതാവ് അബ്ദുൽഖാദറും സഹോദരൻ സാദിഖും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2017 ഏപ്രിൽ ആറിന് രാത്രി 9.15ന് പുതിയ ചാരനിറത്തിലെ മാരുതി വാഗൺ ആർ കാറിൽ ഭക്ഷണം വാങ്ങാൻ പുറപ്പെട്ട ദമ്പതികളായ കുമ്മനം അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിമിനെയും (42) ഭാര്യ ഹബീബയെയും (37) പിന്നീടാരും കണ്ടിട്ടില്ല. കാണാതായ സമയത്ത് ഹാഷിം മൊബൈൽ ഫോൺ, എ.ടി.എം കാർഡ്, പഴ്സ്, ലൈസൻസ് എന്നിവ എടുത്തിരുന്നില്ല. എന്നാൽ, ഹാഷിമിെൻറ ഭാര്യയുടെ 10 പവൻ ആഭരണമുണ്ടായിരുന്നു. സ്വർണം അപഹരിക്കാൻ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണെന്ന സംശയമുണ്ട്. സഞ്ചരിച്ച കാർ ഉൾപ്പെടെ കാണാതാകുന്നത് കേട്ടുകേൾവിപോലും ഇല്ലാത്ത കാര്യമാണ്. നഗരത്തിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ തിരുവാതുക്കലിൽനിന്ന് അപൂർണമായ ഒരുചിത്രം മാത്രമാണ് പൊലീസിന് ലഭിച്ചത്. അന്വേഷണത്തിെൻറ തുടക്കം മുതൽ പൊലീസിെൻറ ഉദാസീനതയും കേസിനെ ബാധിച്ചിട്ടുണ്ട്. കാണാതായ സംഭവത്തിൽ നാട്ടുകാർക്ക് അറിയുന്നതിനപ്പുറത്തെ കാര്യങ്ങളൊന്നും അന്വേഷണ സംഘത്തിന് അറിയില്ല. ഒടുവിൽ കേസ് അന്വേഷിക്കുന്ന ൈക്രംബ്രാഞ്ച് ഉദ്യോഗസ്ഥരോട് വിവരങ്ങൾ ചോദിച്ചാൽ ഡിവൈ.എസ്.പിക്ക് അറിയാമെന്ന മറുപടിയാണ് നൽകുന്നത്. രൂപസാദൃശ്യമുള്ള ചിലരെ കണ്ടുെവന്നതിെൻറ അടിസ്ഥാനത്തിൽ അജ്മീർ ഉൾപ്പെടെയുള്ള തീർഥാടനകേന്ദ്രങ്ങളിൽ നടത്തിയ തിരച്ചിലും ഫലവത്തായില്ല. അന്വേഷണം നിലച്ച സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ വീട്ടിലെത്തി പിതാവിൽനിന്നും ബന്ധുമിത്രാധികളിൽനിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടും നഷ്ടപ്പെട്ടവരെ കണ്ടെത്താൻ നടപടി സ്വീകരിച്ചില്ലെന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തി. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകി. തുടർന്ന് കേസുമായി ബന്ധപ്പെട്ട് കേസ് റിപ്പോർട്ട് തേടിയ ഹൈകോടതി ഇൗമാസം ഏഴിന് കേസ് പരിഗണിക്കും. വാർത്തസമ്മേളനത്തിൽ തിരുവാർപ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എ. അബ്ദുൽകരീം, വാർഡ് അംഗം താര സാബു, ആക്ഷൻ കൗൺസിൽ കൺവീനർ റൂബി ചാക്കോ, ചെയർമാൻ എം.എസ്. ബഷീർ, ബന്ധുക്കളായ ഇൗസ, അഷ്റഫ് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.