പരിസ്​ഥിതി ഫയൽ ^അഞ്ച്​

പരിസ്ഥിതി ഫയൽ -അഞ്ച് ജില്ലതല ഉദ്ഘാടനം അടിമാലിയിൽ തൊടുപുഴ: ലോക പരിസ്ഥിതി ദിനാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം അടിമാലി ഗവ. ഹൈസ്കൂളിൽ ചൊവ്വാഴ്ച രാവിലെ 10.30ന് മന്ത്രി എം.എം. മണി നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുേത്രസ്യ പൗലോസ് അധ്യക്ഷത വഹിക്കും. ഇടുക്കി സാമൂഹിക വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്റർ സാജു വർഗീസ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. മുരുകേശൻ, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്മിത മുനിസ്വാമി, വിദ്യാഭ്യാസ ഉപഡയറക്ടർ എ. അബൂബക്കർ, വിവിധ ജനപ്രതിനിധികൾ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും. ആഗോള താപനത്തെയും കാലാവസ്ഥ വ്യതിയാനത്തെയും ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിച്ച് ഹരിതവത്കരണ പരിപാടികളും നടത്തും. ഇേതാടനുബന്ധിച്ച് നടത്തുന്ന പരിസ്ഥിതിദിന സന്ദേശ ബൈക്ക് റാലി രാവിലെ 10ന് അടിമാലി പഞ്ചായത്ത് ജങ്ഷനിൽ സർക്കിൾ ഇൻസ്പെക്ടർ പി.കെ. സാബു ഫ്ലാഗ് ഓഫ് ചെയ്യും. പരിസ്ഥിതി ദിനാചരണം കാൽവരി മൗണ്ട്: കാൽവരി പ്രീ പ്രൈമറി സ്കൂൾ പ്രവേശനോത്സവവും പരിസ്ഥിതി ദിനാചരണവും ചൊവ്വാഴ്ച രാവിലെ 10ന് പൂർവ വിദ്യാർഥിയും ഒ.എൻ.ജി.സി ശാസ്ത്രജ്ഞനുമായ സതീഷ് വെട്ടർകുന്നേൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. ജോസഫ് തളിപ്പറമ്പിൽ അധ്യക്ഷത വഹിക്കും. പി.ടി.എ പ്രസിഡൻറ് മറ്റത്തിൽ ബോബന് വൃക്ഷത്തൈകൾ നൽകും. സ്കൂൾ കോമ്പൗണ്ട് ഹരിതാഭമാക്കൽ പരിപാടി കാമാക്ഷി ഗ്രാമപഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജുമോൻ തോമസ് ഉദ്ഘാടനം ചെയ്യും. ഫല, ഔഷധ വൃക്ഷത്തൈ വിതരണം തൊടുപുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജോയൻറ് കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ രാവിലെ 10ന് ഫല-ഔഷധ വൃക്ഷത്തൈകൾ ജീവനക്കാർക്കും പൊതുജനങ്ങൾക്കും സൗജന്യമായി വിതരണം ചെയ്യും. ജോയൻറ് കൗൺസിൽ സംസ്ഥാന ട്രഷറർ എ. സുരേഷ്കുമാർ പരിസ്ഥിതി പ്രവർത്തകൻ എൻ.യു. ജോണിന് നൽകി ഉദ്ഘാടനം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.