േകാട്ടയം: ഇന്ധന, പാചകവാതക വില വർധനയിൽ പ്രതിഷേധിച്ച് കോട്ടയത്ത് വനിതകളുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞു. മഹിള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകരാണ് ട്രെയിൻ തടഞ്ഞത്. സമരത്തിനിടെ പ്രവർത്തകരും പൊലീസുമായി വാക്കേറ്റമുണ്ടായി. തിങ്കളാഴ്ച രാവിലെ 10.30ന് ശബരി എക്‌സ്പ്രസ് തടയാനെത്തിയ പ്രവര്‍ത്തകര്‍ പരശുറാം എക്‌സ്പ്രസ് തടയാന്‍ ശ്രമിച്ചപ്പോൾ പൊലീസ് പിന്തിരിപ്പിച്ചതാണ് വാേക്കറ്റത്തിനിടയാക്കിയത്. ശബരി എക്‌സ്പ്രസ് എത്തേണ്ട സമയത്ത് ഇതേ ട്രാക്കിലൂടെ പരശുറാം എക്‌സ്പ്രസ് എത്തുകയായിരുന്നു. ഒടുവില്‍ ശബരി എക്‌സ്പ്രസ് തടഞ്ഞശേഷമാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്. 20 മിനിറ്റോളം ട്രെയിൻ തടഞ്ഞു. ട്രെയിന്‍ തടയല്‍സമരം സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി ഫാത്തിമ റോസ്‌ന, സംസ്ഥാന വൈസ് പ്രസിഡൻറ് സുധ കുര്യന്‍, ഡോ. ആരിഫ, കുഞ്ഞുമോള്‍ രാജു, ശാന്ത ജയറാം, ഓമന ഉണ്ണി, യു. വഹിദ, രോഹിണി ശശികുമാർ, സുബൈദ, മേരി നളനി, ലത സി. നായർ, മോളി ലൂയിസ്, ശാന്തകുമാരി, ബീന ബിനു, സുഷമ ശിവദാസ്, ഷേര്‍ളി തര്യൻ, ആശ സനൽ, ബി. രാജലക്ഷമി, ബിന്ദു ജയൻ, ആര്‍. ലക്ഷ്മി, കുഞ്ഞൂഞ്ഞമ്മ ജോസഫ്, ശാന്തമ്മ വര്‍ഗീസ്, ലീലാമ്മ ടീച്ചര്‍, കുമാരി, ചിന്നമ്മ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.