കോട്ടയം: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ തേജസ് രാജഗോപാലിന് 143ാം റാങ്ക്. കോട്ടയം കോടിമത മഠത്തിൽപറമ്പിൽ ബി. രാജഗോപാലിെൻറയും കവിതയുടെയും മകനാണ്. സംസ്ഥാനതലത്തിൽ 10ാം റാങ്കുണ്ട്. കോട്ടയം ദർശന അക്കാദമി എൻട്രസ് കോച്ചിങ് സെൻറർ വിദ്യാർഥിയാണ്. ഇല്ലിക്കൽ ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥിയായിരുന്ന തേജസ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. പ്ലസ് ടു പരീക്ഷക്കുശേഷം കഴിഞ്ഞതവണ എഴുതിയപ്പോൾ 19,000 റാങ്കിൽ തൃപതിപ്പെടേണ്ടിവന്നു. തുടർന്ന് ദര്‍ശന അക്കാദമിയിലെ പരിശീലനത്തിലൂടെയാണ് വിജയം സ്വന്തമാക്കിയത്. കുമാരനല്ലൂർ പി ആൻഡ് എൻ സിറാമിക്സിലെ മാനേജറാണ് രാജഗോപാൽ. ദുബൈ അൽകിസൈസ് എജുസാൾ േകാച്ചിങ് സെൻറിലെ നടത്തിപ്പുകാരിയും കെമിസ്ട്രി അധ്യാപികയുമാണ് മാതാവ് കവിത. മെഡിക്കൽ അനുബന്ധ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ 720ൽ 648 മാർക്ക് ലഭിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചേർന്ന് എം.ബി.ബി.എസിന് പഠിക്കാനാണ് താൽപര്യമെന്ന് തേജസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.