എൻജിനീയറിങ്​ പ്രവേശന പരീക്ഷ: പാലാ ബ്രില്യൻറിന്​ മികച്ച വിജയം

കോട്ടയം: ഇൗവർഷത്തെ കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ പാലാ ബ്രില്യൻറ് മികച്ച വിജയം കരസ്ഥമാക്കി. ഇൗ സ്ഥാപനത്തിൽ പരിശീലനം നേടിയ അമൽ മാത്യു 868.94 മാർക്കോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോട്ടയം പുല്ലൻകുന്നേൽ വീട്ടിൽ കോളജ് പ്രഫസറായ മാത്യു ജോസഫി​െൻറയും ജാൻസി മാത്യുവി​െൻറയും മകനായ അമൽ മാന്നാനം കെ.ഇ. സ്കൂൾ വിദ്യാർഥിയാണ്. ദേശീയ എൻജിനീയറിങ് എൻട്രൻസ് (െജ.ഇ.ഇ മെയിൻ) 2018 പരീക്ഷയിലും അമൽ മാത്യു 360ൽ 308 മാർക്കോടെ 160ാം റാങ്കും സംസ്ഥാനതലത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കി. െഎ.െഎ.ടി മുംബൈ നടത്തിയ െഎ.െഎ.ടി യുസീഡ് 2018 (അണ്ടർ ഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ) പ്രവേശന പരീക്ഷയിലും ദേശീയതലത്തിൽ അഞ്ചാം റാങ്ക് അമൽ മാത്യുവിനായിരുന്നു. സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നിക്കോളാസ് ഫ്രാൻസിസ് 846.32 മാർക്കാണ് നേടിയത്. പ്ലസ് ടു പഠനത്തിനുശേഷം ബ്രില്യൻറിലെ െഎ.െഎ.ടി റിപ്പീറ്റേഴ്സ് ബാച്ചിൽ പരിശീലനം നേടിയിരുന്നു. സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഡെനിൻ ജോസ് 844.94 മാർക്കാണ് നേടിയത്. ഇൗ സ്ഥാപനത്തിൽ പഠിച്ചവരിൽ 11 വിദ്യാർഥികൾ 800ൽ കൂടുതൽ മാർക്കും 75 വിദ്യാർഥികൾ 700ൽ കൂടുതൽ മാർക്കും 300 വിദ്യാർഥികൾ 600ൽ കൂടുതൽ മാർക്കും കരസ്ഥമാക്കി. സാമൂഹിക പ്രതിബദ്ധതക്ക് മുൻതൂക്കം നൽകുന്ന ബ്രില്യൻറ് സ്റ്റഡി സ​െൻറർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് അർഹമായ സഹായം നൽകാൻ സന്നദ്ധമാണ്. അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നിർലോഭ സഹകരണമാണ് ബ്രില്യൻറ് സ്റ്റഡി സ​െൻററി​െൻറ എല്ലാനേട്ടത്തിനും കാരണമെന്ന് മാനേജിങ് ഡയറക്ടർ സെബാസ്റ്റ്യൻ ജി. മാത്യു പറഞ്ഞു. ഉന്നതവിജയം കരസ്ഥമാക്കിയവരെ ഡയറക്ടർമാരായ സെബാസ്റ്റ്യൻ ജി. മാത്യു, ജോർജ് തോമസ്, സ്റ്റീഫൻ ജോസഫ്, ബി. സന്തോഷ്കുമാർ, അധ്യാപകർ എന്നിവർ ചേർന്ന് അനുമോദിച്ചു. 2019 വർഷത്തേക്കുള്ള െജ.ഇ.ഇ അഡ്വാൻസ്ഡ് (െഎ.െഎ.ടി) പരീക്ഷകൾക്ക് കോച്ചിങ് ക്ലാസുകൾ 2019 ജൂൺ 18ന് ആരംഭിക്കുന്നു. ഇതിലേക്കുള്ള പ്രവേശനം ജെ.ഇ. മെയിൻ സ്കോറി​െൻറയും കേരള എൻട്രൻസ് സ്കോറി​െൻറയും ബോർഡ് എക്സാം മാർക്കി​െൻറയും അടിസ്ഥാനത്തിലായിരിക്കും. അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നതാണ്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. www.brilliantpala.org.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.