കൊച്ചി: തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക്മാരുടെ (ജി.ഡി.എസ്) സമരം തുടരുന്നതിനിടെ സംസ്ഥാനത്ത് 2000ൽഅധികം ബ്രാഞ്ച് പോസ്റ്റോഫിസുകളുടെ പ്രവർത്തനം പൂർണമായി നിലച്ചു. 6000 ജീവനക്കാരാണ് പണിമുടക്കിൽ പെങ്കടുക്കുന്നത്. ആർ.എം.എസ് ഒാഫിസുകളിൽനിന്ന് സോർട്ടിങ് നടത്തി അതത് ബ്രാഞ്ചുകളിലേക്ക് പോകുന്നുണ്ടെങ്കിലും എടുക്കാനാളില്ലാതായതോടെ സബ് ഒാഫിസുകളിൽ തപാലുരുപ്പടികൾ നിറഞ്ഞ ബാഗുകൾ കുമിഞ്ഞുകൂടുകയാണ്. ഇതിനിടെ വകുപ്പിൽ സംസ്ഥാനത്ത് മാത്രം പോസ്റ്റൽ അസിസ്റ്റൻറുമാരുടെയും സോർട്ടിങ് അസിസ്റ്റൻറുമാരുടെയും രണ്ടായിരവും പോസ്റ്റുമാന്മാരുടെ 1100ഉം ഉൾപ്പെടെ 3100 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. നിലവിൽ ഇൗ ജോലികൾ ചെയ്യുന്നത് ജി.ഡി.എസ് ജീവനക്കാരാണ്. ജി.ഡി.എസ് വിഭാഗത്തിൽനിന്ന് സ്ഥാനക്കയറ്റം നൽകിയിരുന്ന പോസ്റ്റ്മാൻ തസ്തികയുടെ 20 ശതമാനത്തിലേക്ക് രണ്ട് വർഷം മുമ്പ് പുറത്തുനിന്ന് നിയമനം തീരുമാനിച്ചിരുന്നു. എന്നാൽ, മൊബൈൽ േഫാണുകളടക്കം ഉപയോഗിച്ച് കാസർകോട് ജില്ലയിൽ ക്രമേക്കട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷഫലം തടഞ്ഞു. അന്ന് നിയമനം ഉദ്ദേശിച്ചിരുന്നത് 680 തസ്തികകളിലേക്കായിരുന്നു. തപാൽ വകുപ്പിെൻറ പരീക്ഷകളിൽ ഇതരസംസ്ഥാന മാഫിയ നുഴഞ്ഞുകയറുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. മലയാളത്തിലടക്കം ഇക്കൂട്ടർക്ക് ഉയർന്ന മാർക്ക് ലഭിച്ചതോടെ തൊഴിലാളി സംഘടനകൾ നിലപാട് കടുപ്പിച്ച് രംഗത്തിറങ്ങി. സ്റ്റാഫ് െസലക്ഷൻ കമീഷൻ നടത്തുന്ന പോസ്റ്റൽ അസിസ്റ്റൻറ്, സോർട്ടിങ് അസിസ്റ്റൻറ് പരീക്ഷകളിൽ കേരളത്തിൽനിന്ന് യോഗ്യത നേടിയവർ വളരെ കുറവാണ്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് കൂടുതലും. ഹരിയാനയിെല സ്വകാര്യ കോച്ചിങ് സ്ഥാപനത്തിൽ പഠിച്ചവരിൽ വലിയൊരു വിഭാഗം റാങ്ക് ജേതാക്കളിൽ ഉൾപ്പെട്ടതിനുപിന്നിൽ അട്ടിമറി ആരോപിച്ച് കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനകൾ രംഗത്തുവന്നിരുന്നു. മൂന്നു വർഷം മുമ്പ് നടത്തിയ പരീക്ഷയുടെ ഫലം ഇനിയും വന്നിട്ടില്ല. അഖിലേന്ത്യാ തലത്തിൽ പോസ്റ്റൽ അസിസ്റ്റൻറ്, സോർട്ടിങ് അസിസ്റ്റൻറ് തസ്തികകളിൽ 66000 ഒഴിവുകളുണ്ടെന്നാണ് ശമ്പള കമീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. . ബിനോയ് തോമസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.