'സീഡ് ബോംബ്' വിതരണം

മണര്‍കാട്: മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ മര്‍ത്തമറിയം യൂത്ത് അസോസിയേഷ​െൻറ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തിന് മുന്നോടിയായി ചെയ്തു. കത്തീഡ്രൽ സഹ വികാരിയും യൂത്ത്് അസോസിയേഷന്‍ പ്രസിഡൻറുമായ ഫാ. കുറിയാക്കോസ് കാലായില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ആയിരത്തോളം സീഡ് ബോംബുകള്‍ വിതരണം ചെയ്തു. മണ്ണും ചാണകവും വിത്തും ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് സീഡ് ബോംബ്. കുഴച്ചെടുത്ത മണ്ണ് വിത്ത് ചേർത്ത് ചെറിയ ഉരുളകളായി രൂപപ്പെടുത്തി ഈര്‍പ്പം വലിഞ്ഞതിനു ശേഷം വിതരണം ചെയ്യും. ഇത് വീടി​െൻറ പരിസരങ്ങളില്‍ എറിയും. മഴ പെയ്യുമ്പോള്‍ ഇത് പൊട്ടി വിത്തുകൾ കിളിര്‍ത്തുതുടങ്ങും. പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നല്‍കുമ്പോഴുള്ള പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് കവറുകളും ഒഴിവാക്കാനാണ് സീഡ് ബോംബുമായി യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എത്തുന്നത്. ഈ പദ്ധതിക്ക് മികച്ച പ്രതികരണ് ലഭിച്ചതെന്ന് യൂത്ത് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.