കോൺഗ്രസിലെ ജംബോ കമ്മിറ്റി പിരിച്ചുവിടണം -മഹിള കോൺഗ്രസ്​

കോട്ടയം: കോൺഗ്രസിലെ ജംബോ കമ്മിറ്റികൾ പിരിച്ചുവിടണമെന്ന് മഹിള കോൺഗ്രസ്. കോൺഗ്രസിെല കമ്മിറ്റികൾ അടിമുടി പുനഃസംഘടിപ്പിക്കണമെന്നും കോട്ടയത്ത് നടന്ന മഹിള കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ പരാജയം യു.ഡി.എഫിന് അടുത്തകാലത്ത് കിട്ടിയ ഏറ്റവും വലിയ പ്രഹരമാണ്. സംഘടനപരമായ ദൗർബല്യമാണ് പരാജയത്തി​െൻറ പ്രധാന കാരണം. താഴെതട്ടിലുള്ള പ്രവർത്തനം കാര്യക്ഷമമായിരുന്നില്ല. ബൂത്ത് കമ്മിറ്റികളിൽ ഭൂരിഭാഗവും കടലാസു കമ്മിറ്റികളാണെന്നും യോഗം കുറ്റപ്പെടുത്തി. ആൺ-പെൺ വ്യത്യാസമില്ലാതെയാകണം പുനഃസംഘടന. കൂടുതൽ വനിതകളെയും യുവജനങ്ങളെയും പുതുമുഖങ്ങളെയും സംഘടന തലപ്പത്തേക്ക് കൊണ്ടുവരണം. പുനഃസംഘടനയുടെ പേരിൽ പരിചയസമ്പന്നരായ നേതാക്കളെ ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ട് വെക്കുന്നില്ല. എല്ലാ വിഭാഗത്തിലുള്ളവരെയും സംഘടന നേതൃത്വത്തിൽ ഉൾപ്പെടുത്തണം. കോൺഗ്രസി​െൻറ രാഷ്ട്രീയകാര്യ സമിതിയിൽ പോഷകസംഘടന സംസ്ഥാന പ്രസിഡൻറുമാരെയും ഉൾപ്പെടുത്തണം. യു.ഡി.എഫ് ഏകോപനസമിതിയിൽ വനിത പ്രാതിനിധ്യം അടിയന്തരമായി ഉറപ്പാക്കണം. മിഷൻ ചെങ്ങന്നൂർ എന്ന പേരിൽ മഹിള കോൺഗ്രസ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെങ്ങന്നൂരിൽ നടത്തിയ പ്രവർത്തനങ്ങൾ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ പാർട്ടിക്കും മുന്നണി നേതൃത്വത്തിനും കഴിഞ്ഞില്ലെന്നും യോഗം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.