ശാസ്​ത്രീയ സ്​ഥിരീകരണത്തിന്​ അന്വേഷണ സംഘം; തട്ടിക്കൊണ്ടുപോകൽ പുനരാവിഷ്കരിച്ചു

കോട്ടയം: കെവിൻ െകാലക്കേസിൽ പ്രതികളുടെ പങ്കിന് കൂടുതൽ വ്യക്തതതേടി തട്ടിക്കൊണ്ടുപോകൽ പുനരാവിഷ്കരിച്ച് അന്വേഷണ സംഘം. ഇതിലും കെവിെനാപ്പം തട്ടിക്കൊണ്ടുപോയ അനീഷി​െൻറ മൊഴിയുമായി വൈരുദ്ധ്യം കണ്ടെത്താൻ കഴിയാത്തതിനാൽ മരണകാരണത്തിൽ ശാസ്ത്രീയ സ്ഥിരീകരണം തേടാനാണ് പൊലീസി​െൻറ തീരുമാനം. ഇതിനായി പോസ്റ്റ്േമാർട്ടം റിപ്പോർട്ട് മെഡിക്കൽ ബോർഡിന് കൈമാറി. ബോർഡിലൈ വിദഗ്ധരുടെ അഭിപ്രായത്തിനുശേഷം അന്തിമ നിഗമനത്തിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തി​െൻറ തീരുമാനം. ഇതിെനാപ്പം മറ്റ് സാധ്യതകളും പരിശോധിക്കും. അറസ്റ്റിലായ പ്രതികളെല്ലാം കെവിൻ ഒാടി രക്ഷെപ്പെട്ടന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ്. മൊഴികളിൽ വൈരുദ്ധ്യമൊന്നും കണ്ടെത്താനായിട്ടില്ല. ഇതേ തുടർന്നാണ് ദൃശ്യാവിഷ്കാരം നടത്തിയത്. അനീഷി​െൻറ മൊഴിയും പ്രതികളുടെ കുറ്റസമ്മത മൊഴിയും ശരിവെക്കുന്ന രീതിയിലുള്ള വിവരങ്ങളാണ് തെളിവെടുപ്പിൽ ലഭിച്ചതെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു. ഞായറാഴ്ചയാണ് പൊലീസ് സംഭവം പുനരാവിഷ്കരിച്ചത്. കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളുമായി ഞായറാഴ്ച പുലർച്ചയാണ് തെളിവെടുപ്പ് തുടങ്ങിയത്. പുലർച്ച 1.30ഒാടെ ഏറ്റുമാനൂർ സ്റ്റേഷനിൽനിന്ന് മൂന്ന് പ്രതികളെ മാന്നാനം പള്ളിത്താെഴയുള്ള അനീഷി​െൻറ വീടുവരെ എത്തിച്ചു. സംഘത്തിലുണ്ടായിരുന്ന നിയാസ്, ഫസൽ, വിഷ്ണു എന്നിവരെയാണ് എത്തിച്ചത്. എന്നാൽ, വീട്ടിൽ പ്രവേശിച്ചില്ല. വീട്ടിലേക്കുള്ള വഴി, സംഭവസമയത്തെ വെളിച്ചം എന്നിവയുൾപ്പെടെ പരിശോധിച്ച ശേഷം പ്രതികളുമായി മെഡിക്കൽ കോളജ് വഴി തെന്മലയിലേക്ക് പോയി. സംഘം സഞ്ചരിച്ച അതേ വഴിയിലൂടെയായിരുന്നു യാത്ര. തുടർന്ന് പ്രതികൾ പോയ വഴിയിലൂടെ തെന്മല ചാലിയേക്കര തോട്ടിലെത്തി. വാഹനത്തിൽനിന്ന് കെവിനെ പുറത്തിറക്കിയതും തോട്ടിൽ മൃതദേഹം കിടന്ന സ്ഥലത്തേക്ക് ഓടിച്ചുവിട്ട രീതിയുമൊക്കെ പൊലീസ് സംഘത്തിനു മുന്നിൽ പ്രതികൾ വിവരിച്ചു. വിവിധ ഘട്ടങ്ങളിലെ സമയങ്ങളും പൊലീസ് ശേഖരിച്ചു. ഇതിൽനിന്ന് കെവിൻ എങ്ങനെ മരിച്ചുെവന്നതിലേക്ക് കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. പുഴയുെട തീരത്തുനിന്ന് തള്ളിയിട്ടതാകാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല. ഇതടക്കം സംശയങ്ങൾ ദൂരീകരിക്കാനാണ് മെഡിക്കൽ ബോർഡി​െൻറ ഉപദേശം തേടാനുള്ള തീരുമാനം. മുങ്ങി മരിക്കാനോ മുക്കിക്കൊല്ലാനോ ഉള്ള സാധ്യതകളാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മെഡിക്കൽ ബോർഡിന് അയെച്ചന്നും പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങിനൽകുമെന്നും െഎ.ജി പറഞ്ഞു. അതേസമയം, അറസ്റ്റിലായ പ്രതികളിൽ ഒന്നാം പ്രതിയും നീനുവി​െൻറ സഹോദരനുമായ ഷാനു പി. ചാക്കോ, പിതാവ് ചാക്കോ എന്നിവരെ തെളിവെടുപ്പിനായി കൊണ്ടുപോയില്ല. അനീഷി​െൻറ വീട്ടിൽനിന്നുള്ള തെളിവുകളെല്ലാം നേരേത്ത ശേഖരിച്ചിരുന്നതായി ജില്ല പോലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. അതിനാലാണ് വീട് ഒഴിവാക്കിയത്. എല്ലാവരെയും തെളിവെടുപ്പിന് കൊണ്ടുപോകേണ്ട ആവശ്യമില്ല. പ്രതികളുടെ റിമാൻഡ് കാലാവധി അവസാനിക്കുന്നതിനു മുമ്പ് തെളിവെടുപ്പ് പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ആരോപണ വിധേയരായ പൊലീസുകാരെ സംരക്ഷിക്കുന്ന അന്വേഷണ സംഘത്തി​െൻറ നിലപാട് വിവാദമായിട്ടുണ്ട്. കൊലപാതകത്തിലോ ഗൂഢാലോചനയിലോ പൊലീസുകാർക്ക് പങ്കില്ലെന്ന് വിജയ് സാഖറെ ഞായറാഴ്ചയും ആവർത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.