ചെങ്ങന്നൂർ പരാജയം യു.ഡി.എഫ് ചോദിച്ചു വാങ്ങിയതെന്ന്​ യൂത്ത് ഫ്രണ്ട് എം

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ പരാജയം യു.ഡി.എഫ് ചോദിച്ചു വാങ്ങിയതാണെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെയും കെ.എം. മാണിയുടെയും കുഞ്ഞാലിക്കുട്ടിയുെടയും നേതൃത്വത്തിൽ ജനകീയ ഭരണം നടത്തിയ സർക്കാറിനെ തകിടംമറിക്കാൻ കോൺഗ്രസിലെ ചില ഉന്നതർ രാഷ്ട്രീയ പ്രതിയോഗികളുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായി പിണറായി വിജയൻ അധികാരത്തിലെത്താൻ കാരണക്കാരായവരാണ് ഇതിന് ഉത്തരവാദികൾ. കേരള കോൺഗ്രസ് നേതാക്കൾ എല്ലാവരും ചെങ്ങന്നൂരിൽ യു.ഡി.എഫിനു വേണ്ടി പ്രവർത്തിച്ചു. പ്രതിപക്ഷ നേതാവി​െൻറയും സ്ഥാനാർഥിയുടെയും പഞ്ചായത്തുകളിൽ ഭൂരിപക്ഷം നേടാനാവാത്ത യു.ഡി.എഫ്, കേരള കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ വോട്ട് കുറഞ്ഞതിനെക്കുറിച്ച് പറയുന്നതിൽ കാര്യമില്ല. പരാജയത്തി​െൻറ ഉത്തരവാദിത്തം മാണിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കാതെ സർക്കാറി​െൻറ ഭരണപരാജയത്തിനും കോൺഗ്രസിലെ ഗ്രൂപ്പുപോരിനുമെതിരെ യൂത്ത് കോൺഗ്രസും കെ.എസ്.യുവും പ്രതികരിക്കാൻ തയാറാകണം. പരിസ്ഥിതി ദിനമായ ചൊവ്വാഴ്ച രാവിലെ കോടിമതയിൽ യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈവിതരണവും നടീലും ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് പ്രസാദ് ഉരുളികുന്നവും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.