വാത്തിക്കുടിയിൽ പഞ്ചായത്ത് ഭരണം സ്​തംഭനത്തിൽ; നൂറുകണക്കിന് ഫയൽ കെട്ടിക്കിടക്കുന്നു

ചെറുതോണി: പഞ്ചായത്ത് സെക്രട്ടറിയും അസിസ്റ്റൻറ് സെക്രട്ടറിയും സസ്പെൻഷനിലായതോടെ വാത്തിക്കുടി പഞ്ചായത്ത് ഓഫിസി​െൻറ പ്രവർത്തനം അവതാളത്തിൽ. സാമ്പത്തിക വർഷാവസാനം ലീവെടുത്ത് മുങ്ങിയതിനാണ് സെക്രട്ടറിയെയും അസിസ്റ്റൻറ് സെക്രട്ടറിയെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷം 60 ശതമാനം ഫണ്ടുപോലും വിനിയോഗിക്കാൻ പഞ്ചായത്തിന് കഴിഞ്ഞില്ല. സ്കൂൾ തുറക്കുന്ന സമയമായതിനാൽ വിവിധ സർട്ടിഫിക്കറ്റുകൾക്കായി വരുന്നവർ നിരാശരായി മടങ്ങുന്നു. പഞ്ചായത്ത് കമ്മിറ്റി എടുക്കുന്ന പല സുപ്രധാന തീരുമാനങ്ങളും നടപ്പാക്കാൻ കഴിയാതെ ഫയലിൽ ഉറങ്ങുകയാണ്. തുടങ്ങിെവച്ച പല നിർമാണ ജോലികളും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. 18 വാർഡുള്ള വലിയ പഞ്ചായത്താണ് വാത്തിക്കുടി. ലൈഫ് മിഷൻ പദ്ധതിയിൽ വീടിന് അപേക്ഷ നൽകിയവർ ആദ്യ ഗഡുപോലും വാങ്ങാൻ കഴിയാതെ പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങുകയാണ്. നിരവധി വികസനപ്രവർത്തനങ്ങളാണ് സാമ്പത്തിക വർഷത്തി​െൻറ തുടക്കത്തിൽതന്നെ മുടങ്ങിക്കിടക്കുന്നത്. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് വാത്തിക്കുടി. ഭരണസ്തംഭനം സർക്കാറിനെ അറിയിച്ചിട്ടും സെക്രട്ടറിയെ നിയമിക്കാൻ നടപടിയുണ്ടായിട്ടില്ല. വിഭജനമല്ല സംസ്‌കാരം, വിലക്കാനുള്ളതല്ല ഭക്ഷണം: യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിന് തൊടുപുഴ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭവും യുവജന കാമ്പയിനും സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് ലോക്‌സഭ കമ്മിറ്റി തീരുമാനിച്ചു. പാചകവാതക, ഇന്ധന വിലവർധനയിലും പുതിയ ക്ഷേമ പെൻഷനുകൾ നിർത്തലാക്കിയതിനെതിരെയും ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. കേന്ദ്ര സർക്കാറി​െൻറ വിഭജന നയങ്ങൾക്കെതിരെ 'വിഭജനമല്ല സംസ്കാരം', വിലക്കാനുള്ളതല്ല ഭക്ഷണം, വിൽക്കാനുള്ളതല്ല ജനാധിപത്യം, അക്രമമല്ല രാഷ്ട്രീയം' മുദ്രാവാക്യങ്ങളുയർത്തി ജൂൺ മൂന്നുമുതൽ ജൂലൈ 30 വരെ മണ്ഡലംതലങ്ങളിൽ നെഹ്‌റു യുവസംഗമം സംഘടിപ്പിക്കും. മണ്ഡലംതല നെഹ്‌റു യുവസംഗമത്തി​െൻറ ഉദ്ഘാടനം ഉപ്പുതറയിൽ ഞായറാഴ്ച യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് നിർവഹിക്കും. മണ്ഡലം ബ്ലോക്ക് കൺവൻഷനുകൾ പൂർത്തിയാക്കി ആഗസ്റ്റിൽ ഇടുക്കി ലോക്‌സഭ മണ്ഡലം സമ്പൂർണ സമ്മേളനം സംഘടിപ്പിക്കാനും തീരുമാനിച്ചു. കൊട്ടക്കാമ്പൂരിൽ കൈയേറ്റ ഭൂമിക്ക് കൈവശഭൂമിയുടെ പേരിൽ പട്ടയം നൽകി ജോയ്സ് ജോർജിനും കുടുംബത്തിനും സി.പി.എം നേതാക്കൾക്കും സർക്കാർ ഭൂമി പതിച്ച് നൽകാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രഷോഭം ആരംഭിക്കാനും തീരുമാനിച്ചു. കോൺഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ പാർട്ടി പ്രവർത്തകർക്ക് പരിഗണന നൽകണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. പ്രസിഡൻറ് ബിജോ മാണി അധ്യക്ഷത വഹിച്ചു. മുകേഷ് മോഹൻ, അനീഷ് തോമസ്, മാർട്ടിൻ അഗസ്റ്റിൻ, സൈജൻറ് ചാക്കോ, മുഹമ്മദ് റഫീഖ്, കെ.എസ്. അരുൺ, റോബിൻ കരക്കാട്ടിൽ, മത്തായി തോമസ്, സമീർ കോണിക്കൽ, എൽദോസ് കീച്ചേരി എന്നിവർ സംസാരിച്ചു. വിദേശമദ്യവും കാറും പിടികൂടി; ഒരാൾ അറസ്റ്റിൽ ചെറുതോണി: വിൽപനക്കായി കൊണ്ടുവന്ന വിദേശമദ്യവും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. കീരിത്തോട് ചൂടൻസിറ്റി കീരിയാനിക്കൽ മോഹന​െൻറ മകൻ മജീഷാണ് (30) അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്ന് മൂന്ന് ലിറ്റർ വിദേശമദ്യവും 1780 രൂപയും പിടിച്ചെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കഞ്ഞിക്കുഴി ടൗണിൽനിന്ന് മജീഷിനെ അറസ്റ്റ് ചെയ്തത്. കഞ്ഞിക്കുഴി എസ്.ഐ കെ.ജി. തങ്കച്ചൻ, സി.പി.ഒമാരായ സേവ്യർ, അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.