ലഖ്നോ: സമയം തെറ്റി ഹോളി ആഘോഷിക്കുകയാണ് ആർ.എൽ.ഡി. കൈരാനയിലെ അപ്രതീക്ഷിത വിജയമാണ് അവർക്ക് അത്യാഹ്ലാദം പകരുന്നത്. ചൗധരി ചരൺ സിങ്ങിെൻറ പാരമ്പര്യം പേറുന്ന പാർട്ടിക്ക് പാർലമെൻറിൽ ഒരു സീറ്റുപോലുമില്ലാതിരിക്കെയാണ് തബസ്സും ഹസനിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കിയ വിജയം വന്നുചേർന്നത്. എം.പിയില്ലാതിരുന്നതിനൊപ്പം ഉണ്ടായിരുന്ന ഏക എം.എൽ.എ സഹേന്ദർ സിങ്ങ് റമാല കൈരാന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയിലേക്ക് മറുകണ്ടം ചാടുകയും ചെയ്തു. ഇതിനിടെയുണ്ടായ ജയം ആർ.എൽ.ഡിക്ക് കുറച്ചൊന്നുമല്ല ഉൗർജം പകർന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടനെ രാഷ്ട്രീയ ലോക്ദൾ ഒാഫിസ് പരിസരം ഹോളിക്ക് സമാനമായ ആഘോഷത്തിമിർപ്പിലായെന്ന് പാർട്ടി നേതാവ് മസൂദ് അഹ്മദ് പറഞ്ഞു. കൈരാനയിലെ വിജയം വിശാലസഖ്യത്തിെൻറയും മുൻ പ്രധാനമന്ത്രി ചരൺ സിങ്ങിെൻറ ആശയഗതിയെ പിന്തുണക്കുന്നവരുടെയും വിജയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2014ലെ തെരഞ്ഞെടുപ്പിൽ ആർ.എൽ.ഡി മത്സരിച്ച എട്ടിൽ ആറ് ലോക്സഭാ സീറ്റിലും 2017ൽ നടന്ന നിയമസഭാ െതരഞ്ഞെടുപ്പിൽ 277 മണ്ഡലങ്ങളിൽ 266ലും കെട്ടിവെച്ച കാശ് നഷ്ടമായിരുന്നു. ഒരേയൊരു സീറ്റിൽ ജയിച്ച സഹേന്ദർ സിങ്ങാണ് കഴിഞ്ഞ ഏപ്രിലിൽ ബി.ജെ.പിയിലേക്ക് മാറിയത്. ഛപ്രോലി മണ്ഡലം എം.എൽ.എയായിരുന്നു ഇദ്ദേഹം. തബസ്സും ഹസനിലൂടെ ലോക്സഭ എം.പിയെ കിട്ടിയെങ്കിലും രാജ്യസഭയിലോ നിയമസഭ, നിയമസഭ കൗൺസിലുകളിലോ പാർട്ടിക്ക് ഒറ്റ പ്രതിനിധിയുമില്ല. ഉത്തർപ്രദേശിലെതന്നെ നൂർപുർ മണ്ഡലത്തിൽ സമാജ്വാദി പാർട്ടിയുടെ നഇൗമുൽ ഹസൻ ബി.ജെ.പിയിൽനിന്ന് സീറ്റ് പിടിച്ചെടുത്തതും മതനിരപേക്ഷ ശക്തികളുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, സംയുക്ത പ്രതിപക്ഷത്തിെൻറ പിന്തുണയോടെ കൈരാനയിൽ ആർ.എൽ.ഡി സ്ഥാനാർഥി ജയിച്ചതിെൻറ ഞെട്ടലിൽനിന്ന് ബി.ജെ.പി ഇനിയും മുക്തരായിട്ടില്ല. കഴിഞ്ഞ മാർച്ചിൽ ഗോരഖ്പുർ, ഫുൽപുർ ലോക്സഭ ഉപതെരഞ്ഞെടുപ്പുകളിൽ തോറ്റമ്പിയതിനു പിന്നാലെയാണ് കൈരാനയിലും ബി.ജെ.പിയുടെ നിലതെറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.