മലപ്പുറം: പാണക്കാട് കൊടപ്പനക്കൽ തറവാട് വെള്ളിയാഴ്ച വേറിട്ട ഒരു ഇഫ്താർ സംഗമത്തിന് വേദിയായി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഒരുക്കിയ സ്നേഹ വിരുന്നിൽ മഠാധിപതിയും ക്ഷേത്ര പൂജാരിയും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ പെങ്കടുത്തു. ഇവരിൽ പലരും ദീർഘനാളായി നോമ്പനുഷ്ഠിക്കുന്നവരാണ്. വെസ്റ്റേൺ പ്രഭാകരൻ, ഭാര്യ ഉഷ, കുന്നംകുളം അകതിയൂർ കലശമല ആര്യലോക ആശ്രമത്തിലെ ആര്യ മഹർഷി, ഭാര്യ സിമി, മക്കളായ ആര്യശ്രീ, ശ്രീലോക, കടമേരി ചെങ്ങോട്ടുകാവ് ക്ഷേത്രത്തിലെ മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരി, അന്നശ്ശേരി തൂണുമണ്ണിൽ അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തി അമൽരാജ് പാലോറ, ശ്രീജൻ കുന്നംകുളം തുടങ്ങിയവർ ഇവരിൽപെടുന്നു. സാമൂഹിക പ്രവർത്തകൻ വെസ്റ്റേൺ പ്രഭാകരൻ മൂന്ന് പതിറ്റാണ്ടായി മുടക്കം വരുത്താതെ നോമ്പ് എടുത്തുവരുന്നയാളാണ്. കഴിഞ്ഞ ദിവസം വളാഞ്ചേരിയിലെ പ്രഭാകരെൻറ വീട്ടിൽ ഒരുക്കിയ ഇഫ്താറിൽ മന്ത്രി കെ.ടി. ജലീൽ, മുനവ്വറലി തങ്ങൾ ഉൾപ്പെടെ പ്രമുഖർ പെങ്കടുത്തിരുന്നു. ഇവർക്ക് വീട്ടിൽ നമസ്കരിക്കാനും സൗകര്യമൊരുക്കിയിരുന്നു. സമൂഹത്തിലെ വേർതിരിവുകൾ ഇല്ലാതാക്കാനുള്ള അവസരങ്ങളാണ് ഇത്തരം വിരുന്നുകളെന്ന് പ്രഭാകരൻ പറഞ്ഞു. ഒരേ ദിവസം വൃക്കദാനം ചെയ്തവർ എന്ന നിലയിൽ മഹിത മാതൃകകളാണ് ആര്യ മഹർഷിയും ഭാര്യ സിമിയും. ആര്യ മഹർഷി 15 വർഷമായി നോമ്പ് അനുഷ്ഠിക്കുന്നു. ആശ്രമത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി നോമ്പുതുറപ്പിക്കുന്നു. നമസ്കരിക്കാനും സൗകര്യമൊരുക്കുന്നു. റമദാൻ വ്രതം തനിക്കുണ്ടാക്കിയ ആത്മീയ ചൈതന്യം വലുതാണെന്ന് ആര്യ മഹർഷി പറഞ്ഞു. നമ്മൾ എല്ലാവരും ഒന്നാണെന്ന സന്ദേശമാണ് ഇഫ്താറുകൾ നൽകുന്നതെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഡോ. മുജീബ്റഹ്മാൻ, ഫിറോസ് കുന്നംപറമ്പിൽ, ഷാഹിദ് തിരുവള്ളൂർ തുടങ്ങിയവരും പെങ്കടുത്തു. photo caption: mpl munavarli ifthar
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.