അടിമാലി: ൈട്രബൽ വകുപ്പിന് കീഴിലെ അടിമാലി ബോയ്സ് ഹോസ്റ്റലിെൻറ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ നടപടി തുടങ്ങി. തിങ്കളാഴ്ച ഇവിടെ എത്തിയ ൈട്രബൽ െഡവലപ്മെൻറ് ഓഫിസർ എ. റഹീം, ഹോസ്റ്റൽ പരിസരത്തെ മാലിന്യം നീക്കംചെയ്യുന്നതടക്കം ജോലികൾ വേഗത്തിൽ ചെയ്തുതീർക്കുമെന്ന് അറിയിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ നൽകിയ പരാതിയെ തുടർന്ന് അടിമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.എം. അഷ്റഫ് ഇവിടെ എത്തി ഹോസ്റ്റലിെൻറ ശോച്യാവസ്ഥയും കുട്ടികളുടെ ദുരിതജീവിതവും നേരിൽ കണ്ടിരുന്നു. 60 കുട്ടികൾക്ക് താമസിച്ച് പഠിക്കാൻ സൗകര്യമുള്ള ഹോസ്റ്റലിൽ 127 പേരാണ് ഉള്ളത്. 2016- 2017 സാമ്പത്തിക വർഷം സ്ഥാപനത്തിെൻറ നവീകരണ പ്രവർത്തനങ്ങൾക്കായി 9,96,000 രൂപ അടിമാലി ബ്ലോക്കിന് കൈമാറിയിരുന്നു. എന്നാൽ, നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ല. ഇരുമ്പുപാലത്ത് ആധുനിക സൗകര്യങ്ങളോടെ ഹോസ്റ്റൽ സമുച്ചയ നിർമാണം നടന്നുവരുന്നു. ഇത് പൂർത്തിയാകുന്നതോടെ ഇവിടെ അധികമുള്ള കുട്ടികളെ ഇവിടേക്ക് മാറ്റും. കൂടുതൽ സൗകര്യം അടിമാലി ഹോസ്റ്റലിൽ ഒരുക്കും. പ്രതിപക്ഷ നേതാവ് സന്ദർശനം നടത്തി രാജകുമാരി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാട്ടാനശല്യം രൂക്ഷമായ പൂപ്പാറ, കോരമ്പാറ, മൂലത്തുറ മേഖലകളിൽ സന്ദർശനം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസിെൻറ നേതൃത്വത്തിൽ യു.ഡി.എഫ് സംഘം ആവശ്യപ്പെട്ടതനുസരിച്ചാണ് സന്ദർശനം. നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹം വനംമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടു. പ്രശ്നം അതിഗുരുതരമാണെന്നും സർക്കാറിെൻറ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസ്, ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് മോഹൻ, ഇ.എം. ആഗസ്തി, എസ്. അശോകൻ, റോയി കെ. പൗലോസ്, ആർ. ബാലൻപിള്ള, മാത്യു കുഴൽനാടന്‍, സേനാപതി വേണു, എം.എൻ. ഗോപി, ബാബു കക്കുഴി, പി.ടി. എൽദോ, ബെന്നി തുണ്ടത്തിൽ, എസ്. വനരാജ് തുടങ്ങിയവർ പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു. കാരിക്കോട്- ആലക്കോട് റോഡുപണി പുനരാരംഭിക്കുമെന്ന് അധികൃതർ തൊടുപുഴ: വെള്ളിയാമറ്റം റോഡിെൻറ നിർമാണ തടസ്സങ്ങൾ സംബന്ധിച്ച് ജനകീയ സമരസമിതി നേതാക്കൾ പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയറുമായി ചർച്ച നടത്തി. കാരിക്കോട്- ആലക്കോട് റോഡുപണി എത്രയും വേഗം പുനരാരംഭിക്കുമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഉറപ്പുനൽകി. പണികൾ ഗുണനിലവാരത്തിൽ ആയിരിക്കണമെന്നും ജനകീയ സമരസമിതി നേതാക്കൾ പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം ബിജു കുഴിക്കാട്ടുകുന്നേൽ, അനിൽ രാഘവൻ, ബിജു ഒറ്റത്തെങ്ങുങ്കൽ, എബിസൺ പൈനുങ്കൽ, എ.കെ. ബോണി, തോമസ് കുഴിഞ്ഞാലിൽ, ശശികുമാർ കിഴക്കേടം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.