കോട്ടയം: ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരായ പീഡന പരാതി പിൻവലിക്കാൻ സഹപ്രവർത്തകയായ കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച വൈദികനെതിരെ കേസ്. മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഫാ. ജയിംസ് എർത്തയിലിനെതിരെയാണ് കുറവിലങ്ങാട് പൊലീസ് കേസെടുത്തത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം പാരിതോഷികം വാഗ്ദാനം ചെയ്യൽ, മരണഭയം ഉളവാക്കുന്ന തരത്തിലെ ഭീഷണി, ഫോൺവഴി ഭീഷണി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. വൈദികനെതിരെ സി.എം.െഎ സഭയും നടപടിയെടുത്തു. ഫാ. എര്‍ത്തയിലിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റി. ആശ്രമത്തിെൻറ പ്രയോര്‍, സ്‌കൂൾ മാനേജര്‍ എന്നീ ചുമതലകളിൽനിന്ന് നീക്കി, വിശദീകരണവും തേടി. സഭയുടെ അറിവും നിര്‍ദേശവും ഇല്ലാതെയാണ് വൈദികന്‍ കന്യാസ്ത്രീയെ വിളിച്ചതെന്നും സഭ വ്യക്തമാക്കി. പരാതിക്കാരിയെ പിന്തുണക്കുന്ന കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന വൈദികെൻറ ഫോൺശബ്ദരേഖ അവരുടെ ബന്ധുക്കളാണ് പുറത്തുവിട്ടത്. കേസ് പിന്‍വലിക്കുകയാണെങ്കില്‍ കന്യാസ്ത്രീകള്‍ക്ക് കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ 10 ഏക്കർ സ്ഥലം വാങ്ങി മഠം നിർമിച്ചു നൽകാമെന്ന വാഗ്ദാനമടക്കമുള്ള 11 മിനിറ്റ് നീളുന്ന സംഭാഷണമാണ് പുറത്തുവന്നത്. കേസിലെ മുഖ്യസാക്ഷിയായ കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമക്കാണ് വാഗ്ദാനങ്ങൾ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.