റബർ വിലസ്ഥിരത പദ്ധതി: കാൾസെൻററിൽ വിളിക്കാം

കോട്ടയം: കേരള സർക്കാറി​െൻറ റബർ ഉൽപാദന േപ്രാത്സാഹന പദ്ധതി (റബർ െപ്രാഡക്ഷൻ ഇൻസ​െൻറീവ് സ്കീം) വിവരങ്ങൾ അറിയാൻ റബർ ബോർഡ് കാൾ സ​െൻററുമായി ബന്ധപ്പെടാം. സംശയങ്ങൾക്ക് ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ റബർ ബോർഡിലെ ഡെപ്യൂട്ടി ഡയറക്ടർ എ.കെ. ജയദേവ് ആനന്ദ് ഫോണിലൂടെ മറുപടി നൽകും. കാൾ സ​െൻറർ നമ്പർ: 0481-2576622. ഒരു കിലോ റബർ ഷീറ്റിന് 150 രൂപയും ലാറ്റക്സിന് 142 രൂപയും ഉറപ്പാക്കുന്ന പദ്ധതിയിൽ സെപ്റ്റംബർ 30 വരെ പുതിയ അപേക്ഷ സ്വീകരിക്കും. 2015 ജൂലൈയിൽ ആരംഭിച്ച പദ്ധതിയിൽ നാലര ലക്ഷം കർഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബില്ലുകൾ സമർപ്പിച്ച മൂന്നര ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1012 കോടി രൂപ സഹായധനമായി നൽകി. റബർ ബോർഡി​െൻറ വിവിധ പദ്ധതികൾ, സേവനങ്ങൾ എന്നിവയുടെ വിവരങ്ങൾ ബോർഡി​െൻറ കോട്ടയത്തുള്ള കേന്ദ്ര ഓഫിസിലുള്ള കാൾ സ​െൻററിൽ ലഭിക്കും. സ​െൻററി​െൻറ പ്രവർത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.