കോട്ടയത്ത്​ കേന്ദ്രസേനയുടെ റൂട്ട്​ മാർച്ച്​

കോട്ടയം: കോട്ടയത്ത് കേന്ദ്രസേന റൂട്ട് മാർച്ച് നടത്തി. അവശ്യഘട്ടത്തിൽ സുരക്ഷയൊരുക്കാനും സ്ഥലപരിചയത്തിനും വേണ്ടി കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അർധ സൈനിക വിഭാഗമായ ദ്രുതകർമ സേനയാണ് (ആർ.എ.എഫ്) നഗരത്തിലെത്തിയത്. തിങ്കളാഴ്ച രാവിലെ 9.30ന് കഞ്ഞിക്കുഴിയിൽനിന്ന് ആരംഭിച്ച റൂട്ട് മാർച്ച് കെ.കെ. റോഡ്, ചന്തക്കവല സെൻട്രൽ ജങ്ഷൻ, കെ.എസ്.ആർ.ടി.സി, ടി.ബി റോഡ് വഴി ഗാന്ധിസ്ക്വയറിൽ സമാപിച്ചു. അസി. കമാൻഡറുടെ നേതൃത്വത്തിൽ 30 സേനാംഗങ്ങൾ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തി​െൻറ നിർദേശപ്രകാരം വിവിധ ജില്ലകളിൽ റൂട്ട് മാർച്ച് നടത്തുന്നതി​െൻറ ഭാഗമായിട്ടായിരുന്നു ഇത്. പ്രകൃതി ദുരന്തമുണ്ടായാൽ ഉപയോഗപ്പെടുത്തുന്ന സേന കൂടിയാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.