ചെന്നിത്തല ഇടുക്കി അണക്കെട്ട്​ സന്ദർശിച്ചു

ചെറുതോണി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിങ്കളാഴ്ച ഇടുക്കി അണക്കെട്ടും ചെറുതോണി പാലവും സന്ദർശിച്ചു. അണക്കെട്ട് തുറന്നുവിട്ടാൽ ചെറുതോണി പാലം അപകടത്തിലാകുമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. രണ്ട് വാഹനത്തിനുപോലും കടന്നുപോകാനുള്ള സൗകര്യമില്ലാതാകുകയും ചെറുതോണി ഡാമിൽനിന്ന് വെള്ളം തുറന്നുവിട്ടാൽ ഒഴുകിപ്പോകാൻ സാധിക്കാത്ത രീതിയിലുമാണ് പാലം. പെരിയാറി​െൻറ ഇരുകരയിലും താമസിക്കുന്നവർക്കു ഉണ്ടാകുന്ന നഷ്ടങ്ങൾ സർക്കാർ പരിഹരിക്കണമെന്നും പാലം പുതുക്കിപ്പണിയാൻ നടപടിെയടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.