കോട്ടയം: ജില്ലയിലെ പ്രളയ ദുരിതത്തെക്കുറിച്ച് തഹസിൽദാർമാർ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്. കോട്ടയത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. മഴക്കെടുതി രൂക്ഷമായ കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി തഹസിൽദാർമാർക്കാണ് നിർദേശം നൽകിയത്. റിപ്പോർട്ടിൽ പരിഹാരമാർഗങ്ങളും വ്യക്തമാക്കണം. കല്ലറ വില്ലേജ് കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസകേന്ദ്രം സന്ദർശിച്ചു. വീടുകളിൽ വെള്ളം കയറിയതിനാൽ പലർക്കും വീടുകളിലേക്ക് മടങ്ങാനായിട്ടില്ല. അയ്മനം പഞ്ചായത്തിലെ മൂട്ടേൽ ലക്ഷംവീട് കോളനിയിലും സന്ദർശനം നടത്തി. ചെറിയ മഴ പെയ്താൽപോലും പ്രദേശം വെള്ളത്തിനടിയിലാകും. പ്രദേശത്ത് കർഷകരാണ് കൂടുതൽ. പ്രളയം കനത്തതോടെ പലർക്കും ജോലിയും ഇല്ലാതായി. ദുരിതാശ്വാസ കേന്ദ്രങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് പരാതികൾ കുറവായിരുന്നു. തഹസിൽദാർമാരുടെ റിപ്പോർട്ട് ലഭിച്ചശേഷം കമീഷൻ ഉത്തരവ് പാസാക്കും. കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.