സ്വാശ്രയ നഴ്​സിങ്​ കോളജുകളിലെ പ്ര​േവശന പ്രതിസന്ധി അയഞ്ഞു

തിരുവനന്തപുരം: നഴ്‌സിങ് പ്രവേശന നടപടികളുമായി സഹകരിക്കാൻ സ്വാശ്രയ മാനേജ്മ​െൻറുകൾ തീരുമാനിച്ചു. ഇതോടെ പ്രതിസന്ധി അയഞ്ഞു. മാനേജ്മ​െൻറുകള്‍ മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഇൗ വർഷത്തെ പ്രവേശനവുമായി സഹകരിക്കാന്‍ തയാറായത്. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത കാരണം 21 നഴ്‌സിങ് കോളജുകളിലെ പ്രവേശനം ആരോഗ്യസര്‍വകലാശാല തടഞ്ഞിരുന്നു. സര്‍വകലാശാല പരിശോധനക്കുമുമ്പ് കുറവ് പരിഹരിക്കുമെന്ന് 200 രൂപയുടെ മുദ്രപ്പത്രത്തില്‍ എഴുതിനല്‍കണമെന്ന് വ്യവസ്ഥെവച്ചതാണ് മാനേജ്മ​െൻറുകള്‍ ഇടയാന്‍ കാരണം. എന്നാല്‍, അടുത്ത അധ്യയനവര്‍ഷത്തിനുമുന്നോടിയായി മാത്രമായിരിക്കും പരിശോധനയെന്ന് മന്ത്രി ഉറപ്പുനൽകിയ സാഹചര്യത്തിലാണ് പ്രവേശനവുമായി സഹകരിക്കുന്നതെന്ന് പ്രൈവറ്റ് നഴ്‌സിങ് കോളജ് മാനേജ്‌മ​െൻറ് അസോസിയേഷന്‍ പ്രസിഡൻറ് വി. സജിയും സെക്രട്ടറി അയിര ശശിയും പറഞ്ഞു. ആരോഗ്യസര്‍വകലാശാലയുമായി സംസാരിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചതായും ഭാരവാഹികൾ പറഞ്ഞു. ഇക്കാര്യത്തിൽ സര്‍വകലാശാല കൂടി അനുമതി നൽകിയാല്‍ മാത്രമേ 21 കോളജുകളിലെ പ്രവേശനം തടസ്സപ്പെടാതിരിക്കൂ. 21 കോളജുകളില്‍ ഏഴിടത്തെ മുഴുവന്‍ സീറ്റുകളിലെയും 14 കോളജുകളിലേത് ഭാഗികമായുമാണ് സർവകലാശാല തടഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.