മുട്ടം ഗവ. പോളിടെക്​നിക്​ കോളജിൽ റോബോട്ടിക് ലാബ്

മുട്ടം: ഗവ. േപാളിടെക്നിക് കോളജിൽ റോബോട്ടിക് ലാബ് പ്രവർത്തനം ആരംഭിച്ചു. മുംബൈ ഐ.െഎ.ടിയിലെ ഇ-യന്ത്ര റോബോട്ടിക് വിഭാഗം മേധാവി പ്രഫ. കവി ആര്യ, സീനിയർ പ്രോജക്ട് ഓഫിസർ കൃഷ്ണ ലാല എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മാനവശേഷി വികസന മന്ത്രാലയത്തി​െൻറ ധന സഹായത്തോടെയും മുംബൈ ഐ.ഐ.ടിയുടെ സഹകരണത്തോടെയുമാണ് ഇവിടെ റോബോട്ടിക് ലാബ് പ്രവർത്തിക്കുന്നത്. നൂതന സാങ്കേതികവിദ്യകളായ എംബെഡഡ് സിസ്റ്റം, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിൽ പരിശീലനവും അതുവഴി മെച്ചപ്പെട്ട തൊഴിലും നേടുന്നതിന് വിദ്യാർഥികളെ സജ്ജരാക്കുക എന്നതാണ് േപ്രാജക്ടി​െൻറ ലക്ഷ്യം. ഒരേ സമയം 30 പേർക്ക് പരിശീലനം നേടാൻ സാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.