സി.എസ്​.ഐ മധ്യകേരള മഹായിടവകദിന സംഗമം ഇന്ന്

കോട്ടയം: സി.എസ്.ഐ മധ്യകേരള മഹായിടവക ദിനാഘോഷവും വിശ്വാസസംഗമവും ബുധനാഴ്ച കോട്ടയത്ത് നടക്കും. രാവിലെ 7.30ന് ചാലുകുന്നിെല മഹായിടവക ആസ്ഥാനത്ത് സംസർഗ ശുശ്രൂഷയോടെ ആഘോഷത്തിന് തുടക്കമാകും. തുടർന്ന്, മഹായിടവക ആസ്ഥാനത്ത് പുതുതായി പണികഴിപ്പിച്ച സ​െൻറ് ജയിംസ് ചാപ്പലി​െൻറ പ്രതിഷ്ഠ സി.എസ്.ഐ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മ​െൻറ മുഖ്യകാർമികത്വത്തിൽ നടക്കും. 10ന് മഹായിടവക ദിനാഘോഷങ്ങളോടനുബന്ധിച്ച പൊതുസമ്മേളനവും സെമിനാറും സി.എസ്.ഐ റിട്രീറ്റ് സ​െൻററിെല ബിഷപ് സ്പീച്ച്ലി നഗറിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.