സ്​കൂളിന്​ മുന്നിൽ ബൈക്ക് റേസിങ്: നാല് യുവാക്കൾ പിടിയിൽ

തൊടുപുഴ: സ്‌കൂൾ വിടുന്ന സമയത്ത് ഗേറ്റിന് മുന്നിലൂടെ അമിത ശബ്ദത്തിൽ ബൈക്ക് ഓടിച്ചുപോയ നാല് യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ചൊവ്വാഴ്ച ൈവകീട്ട് 3.30ന് കല്ലാനിക്കൽ സ​െൻറ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിലെ റോഡിലാണ് ഇടവെട്ടി, കുമ്മംകല്ല് സ്വദേശികളായ യുവാക്കൾ രണ്ട് ബൈക്കുകളിലായി റേസിങ് നടത്തിയത്. മൂന്നുപേർക്ക് പ്രായപൂർത്തിയാകാത്തതിനാൽ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. ഒരാൾ‌ക്കെതിരെ കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.