കാലവർഷം; പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്​

തൊടുപുഴ: കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ പകർച്ചവ്യാധികൾ പടരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. കനത്ത മഴയിൽ കിണറുകളും മറ്റു കുടിവെള്ള േസ്രാതസ്സുകളും മലിനമാകാനിടയുണ്ട്. ഇതുമൂലം വയറിളക്കവും എലിപ്പനിയും ഉണ്ടാവും. നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണം. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം ചേർത്ത് ഉപയോഗിക്കരുത്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ രോഗാവസ്ഥ തടയാനാവും. ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം ക്ലോറിനേഷൻ നടത്തി ശുദ്ധമാക്കിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. പഴങ്ങളും പച്ചക്കറികളും നല്ല വെള്ളത്തിൽ കഴുകി മാത്രം ഉപയോഗിക്കണം. ആഹാരവസ്തുക്കൾ ഈച്ച കടക്കാതെ മൂടി സൂക്ഷിക്കണം. ഹോട്ടലുകളും ആഹാരം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വയറിളക്കം ഉണ്ടായാൽ ആരംഭം മുതലേ ഒ.ആർ.എസ് പാനീയ ചികിത്സ തുടങ്ങിയാൽ ഗുരുതരാവസ്ഥ ഉണ്ടാകില്ല. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയ പാനീയങ്ങളും ഫലപ്രദമാണ്. എലിപ്പനിക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രോഗാണുവാഹകരമായ എലിയുടെയും മറ്റു ജീവികളുടെയും മൂത്രം വഴി മലിനജലത്തിൽ കൂടിയാണ് രോഗപകർച്ച. ഓടകൾ, വയലുകൾ, തോടുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരിൽ രോഗസാധ്യത കൂടുതലാണ്. ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം മുൻകരുതലായി ഡോക്സിസൈക്ലിൻ ഗുളിക കഴിക്കാം. ഓടകളിലും മറ്റും പണിയെടുക്കുമ്പോൾ കാലുറകളും കൈയുറകളും ധരിക്കണം. വിറയലോടുകൂടിയ പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണിനുചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന തടിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ എലിപ്പനിയുടേതാകാം. കണ്ണിൽ മഞ്ഞനിറവും കാണാമെന്നതിനാൽ മഞ്ഞപ്പിത്തമായി തെറ്റിദ്ധരിക്കാനും ഇടയുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടണം. കാലതാമസം രോഗം ഗുരുതരമാക്കാനിടയുണ്ട്. മരണകാരണവുമാകാം. ഒരു കാരണവശാലും സ്വയംചികിത്സ പാടില്ല. ഓപറേഷൻ കുബേര അദാലത് 23ന് തൊടുപുഴ: ജില്ലയിൽ ബ്ലേഡ് മാഫിയക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ 23ന് പൈനാവ് കുയിലിമലയിെല ജില്ല െപാലീസ് മേധാവിയുടെ ഓഫിസിൽ ഓപറേഷൻ കുബേര അദാലത് നടത്തുന്നു. അന്ന് പൊതുജനങ്ങൾക്ക് ജില്ല പൊലീസ് മേധാവിയെ നേരിൽകണ്ട് പരാതി നൽകാം. വനിത കമീഷൻ അദാലത് 30ന് തൊടുപുഴ: കേരള വനിത കമീഷൻ കലക്ടേറ്റ് കോൺഫറൻസ് ഹാളിൽ ജൂലൈ 30ന് രാവിലെ 10.30 മുതൽ മെഗ അദാലത് നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.