േകാട്ടയം: പൊതുമരാമത്ത് വകുപ്പിലെ അഴിമതി പൂർണമായും അവസാനിപ്പിക്കാനായിട്ടില്ലെങ്കിലും പ്രകടമായി കാണുന്ന നിലയിൽ ഇപ്പോഴില്ലെന്ന് മന്ത്രി ജി. സുധാകരൻ. 'ഞാൻ മന്ത്രിയായി അധികാരമേറ്റ് മൂന്നാഴ്ച പിന്നിട്ടപ്പോൾ എന്നെ കാണാനെത്തിയൊരു ചീഫ് എൻജിനീയർ തെൻറ ഒാഫിസിൽ നല്ലൊരു കാർ കിടപ്പുണ്ടെന്നും സാറിനു വേണമെങ്കിൽ ഉപയോഗിക്കാമെന്നും പറഞ്ഞു. വേണ്ടെന്ന് പറഞ്ഞതോടെ അമേരിക്കൻ കമ്പനിയുടെ ഫോൺ നൽകാമെന്നായി വാഗ്ദാനം -അദ്ദേഹം പറഞ്ഞു. കാറുകളും ഫോണുകളുമൊക്കെ ആരൊക്കെയോ വാങ്ങിനൽകിയിരിക്കുകയാണ്. കരാർ തുകയിൽ വൻതോതിൽ ചോർച്ചവരാതെ കാറൊക്കെ ആരെങ്കിലും വാങ്ങിനൽകുമോ. ആ നിലയിൽ ഇപ്പോൾ അഴിമതിയില്ല. വലിയതോതിൽ ചോർച്ച അടച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണ്. എം.സി റോഡ് നവീകരണ ഭാഗമായി മൂന്ന് കോടി ചെലവിൽ ലോകബാങ്ക് സഹായത്തോടെ നിർമിച്ച നീലിമംഗലം പുതിയ പാലത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. റോഡരികിൽ അനധികൃതമായി വാഹനങ്ങൾ സ്ഥിരമായി പാർക്ക് ചെയ്യുന്നവർക്കും തട്ടുകടകൾക്കുമെതിരെ കർശന നടപടിയെടുക്കും. ഇതിനായി പൊലീസ്, റവന്യൂ, പി.ഡബ്ല്യു.ഡി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒന്നിച്ചുനിൽക്കണം. കോടികൾ ചെലവാക്കി നിർമിച്ച റോഡിൽ മൂന്നും നാലും ദിവസം യാതൊരു അനുമതിയുമില്ലാതെ ഭാരവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അനുവദിക്കാനാവില്ല. റോഡുകൾ സംരക്ഷിക്കേണ്ടത് പൗരെൻറ കടമയാണ്. എം.സി. റോഡിെൻറ അലൈൻമെൻറിൽ കള്ളക്കളി നടന്നിട്ടുണ്ട്. ലോകബാങ്ക് ഇതൊന്നും അറിഞ്ഞിട്ടില്ല. ഇവിടെയുള്ള കൺസൾട്ടൻസികളാണ് ഇത്തരം നടപടിക്ക് നേതൃത്വം നൽകിയത്. നവീകരിച്ചിട്ടും എം.സി റോഡിൽ വലിയ വളവുകൾ അടക്കം അവശേഷിക്കുന്നത് ഇതുകൊണ്ടാണ്. നീലിമംഗലത്തെ പഴയപാലവും നിലനിർത്തും. ഇതുവഴി ചെറുവണ്ടികൾ കടത്തിവിടും. 2016 ആഗസ്റ്റിൽ നിർമാണം പൂർത്തിയായ പാലത്തിൽ വിള്ളൽ കണ്ടെത്തിയതോടെ തുറന്നുകൊടുക്കുന്നത് നീളുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ ബലക്ഷയം ഇല്ലെന്ന് കെണ്ടത്തിയതോടെയാണ് ശനിയാഴ്ച തുറന്നുകൊടുത്തത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. സുരേഷ് കുറുപ്പ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. എക്സി. എൻജിനീയർ സി. രാകേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.എൽ.എ വി.എൻ. വാസവൻ, കോട്ടയം നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ. സോന, കൗൺസിലർമാരായ പി.പി. ചന്ദ്രകുമാർ, എം.ഇ. റെജിമോൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.