ബ്രില്യൻറ്​ സ്​റ്റഡി സെൻറർ വിക്​ടറി ഡേ ആഘോഷിച്ചു

പാലാ: മെഡിക്കൽ-എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ വിജയിച്ചവരെ ആദരിച്ച് പാലാ . വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ.എം. മാണി എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണവും പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പ്രഭാഷണവും നടത്തി. ഡയറക്ടർമാരായ സ്റ്റീഫൻ ജോസഫ്, ബി. സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു. മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ജെസ്മരിയ ബെന്നി, എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അമൽ മാത്യു എന്നിവർക്ക് 10 ലക്ഷവും രണ്ടാം റാങ്കുകാരായ സ്മറിൻ ഫാത്തിമ, എം. ശബരീകൃഷ്ണ എന്നിവർക്ക് അഞ്ച് ലക്ഷവും മെഡിക്കലിൽ മൂന്നാം റാങ്കുകാരായ എം.എ. സേബ, ഡെനിൻ ജോസ് എന്നിവർക്ക് രണ്ടുലക്ഷവും കാഷ് അവാർഡും സ്വർണമെഡലും സമ്മാനിച്ചു. മെഡിക്കലിൽ 380 പേർക്കും എൻജിനീയറിങ്ങിൽ 300 പേർക്കുമായി 85 ലക്ഷത്തി​െൻറ കാഷ് അവാർഡാണ് വിതരണം ചെയ്തത്. ജോസ് കെ. മാണി എം.പി, പി.സി. ജോർജ് എം.എൽ.എ, സുരേഷ് കുറുപ്പ് എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, എ.ഡി.ജി.പി ഡോ. ബി. സന്ധ്യ , ഫാ. ജയിംസ് മുല്ലശേരി (പ്രിൻസിപ്പൽ കെ.ഇ സ്കൂൾ മാന്നാനം), വി.ജി. വിനോദ്കുമാർ (ഡിവൈ.എസ്.പി പാലാ), റൂബി ജോസ് (പ്രസിഡൻറ് മുത്തോലി ഗ്രാമപഞ്ചായത്ത്), രാജൻ മുണ്ടമറ്റം (മുൻ പ്രസിഡൻറ് മുത്തോലി ഗ്രാമപഞ്ചായത്ത്) എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.