പുഴയിൽ കണ്ടെത്തിയ കാൽ ഡി.എൻ.എ പരിശോധനക്കുശേഷം സംസ്​കരിക്കും

ഗാന്ധിനഗർ: ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണിയിൽ പുഴയിൽനിന്ന് കണ്ടെത്തിയ സ്ത്രീയുടേതെന്ന് കരുതുന്ന കാൽ ഡി.എൻ.എ പരിശോധനക്കുശേഷം സംസ്കരിക്കുമെന്ന് വെള്ളത്തൂവൽ എസ്.ഐ ശിവലാൽ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലാണ് കാൽ സൂക്ഷിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ 10ഒാടെയാണ് ജീർണിച്ച് തുടങ്ങിയ കാൽ കുഞ്ചിത്തണ്ണി പുഴയരികിൽ പുതുതായി നിർമിച്ച റോഡിലെ ക്ഷേത്രത്തിന് സമീപം താഴെഭാഗത്താണ് കണ്ടെത്തിയത്. അന്നുരാത്രി തന്നെ ഇത് വെള്ളത്തൂവൽ പൊലീസ് കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കാൻ എത്തിച്ചു. വ്യാഴാഴ്ച വെള്ളത്തൂവൽ സ്റ്റേഷൻ അതിർത്തിയിലുള്ള ആറ്റിൽ മണിക്കൂറുകളോളം ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും മൃതശരീരം കണ്ടെത്താൻ കഴിഞ്ഞില്ല. ഒരുമാസം മുമ്പ് പുഴയിൽ ചാടി കാണാതായ യുവതിയുടെ കാലാകാം ഇതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. പോസ്റ്റുമോർട്ടത്തിനുശേഷമേ പുരുഷൻ/സ്ത്രീ/കുട്ടി ആണോെയന്നും ഏകദേശ പ്രായവും കണക്കാക്കാൻ കഴിയൂയെന്ന് കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.