തിരുപ്പൂരിൽ മക്കളെ കൊലപ്പെടുത്തി മാതാവി​െൻറ ആത്​മഹത്യ ശ്രമം

മറയൂർ: രണ്ടുമക്കളെ കുടിവെള്ള ടാങ്കിൽ മുക്കിക്കൊലപ്പെടുത്തിയ മാതാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തിരുപ്പൂർ പള്ളടത്തിനു സമീപം പൂമലൂരിൽ ത്യാഗരാജ​െൻറ ഭാര്യ ശിവരഞ്‌ജിനിയാണ് മക്കളായ ശ്രീഹർഷിത് (ഏഴ്), ശ്രീഹർഷിത (എട്ടുമാസം) എന്നിവരെ കുടിവെള്ള ടാങ്കിൽ മുക്കിയത്. പൊള്ളലേറ്റ ശിവരഞ്ജിനിയെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വ്യാഴാഴ്ച രാത്രി ത്യാഗരാജൻ വീട്ടിലില്ലാത്ത സമയത്ത് കുട്ടികളെ ടാങ്കിൽ മുക്കി കൊലപ്പെടുത്തി. പുലർച്ച ശിവരഞ്‌ജിനിയുടെ നിലവിളികേട്ട് നോക്കുേമ്പാഴാണ് ദേഹത്ത് തീപടർന്ന നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ടാങ്കിൽ കുട്ടികളുടെ മൃതദേഹം കണ്ടത്. അസുഖത്തെ തുടർന്നാണ് ഇങ്ങനെ ചെയ്‌തതെന്ന് ശിവരഞ്ജിനി മൊഴി നൽകിയതായും കൂടുതൽ അന്വേഷണം നടത്തിവരുന്നതായും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.