വ്യാജ പ്രചാരണത്തിൽ പ്രതിഷേധിച്ച്​ സി.എസ്​.​െഎ സഭ

കോട്ടയം: സഭയെക്കുറിച്ചും മോഡറേറ്റർ തോമസ് കെ. ഉമ്മനെ കുറിച്ചും കേരളത്തിലെ ഒരുചാനൽ കഴിഞ്ഞ ചില ദിവസങ്ങളായി പ്രക്ഷേപണം ചെയ്യുന്ന വാർത്തകൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് സി.എസ്.െഎ സഭ. മോഡറേറ്റർക്കെതിരായി ഒരുകോടതിയിൽനിന്നും വാറൻറ് പുറപ്പെടുവിച്ചിട്ടില്ല. ചില സ്ഥാപിത താൽപര്യക്കാർ ഫയൽ ചെയ്ത സ്വകാര്യ അന്യായങ്ങൾ മാത്രമാണുള്ളത്. പാസ്പോർട്ട് ഹാജരാക്കാൻ ഒരുകോടതിയും ആവശ്യപ്പെട്ടിട്ടില്ല. മഹായിടവകകൾ ഉൾപ്പെടുന്ന സി.എസ്.ഐ സഭയിലെ രണ്ട് മഹായിടവകകളിൽ നടത്തപ്പെട്ടുവെന്ന് ആരോപിക്കുന്ന ക്രമക്കേടുകളിൽ മോഡറേറ്റർക്ക് നേരിട്ട് ബന്ധം ഉണ്ടെന്ന ആരോപണം വാസ്തവവിരുദ്ധമാണ്. ഒരു വർഷം മുമ്പ് നിശ്ചയിക്കപ്പെട്ടതനുസരിച്ച് വിവിധ ശുശ്രൂഷകൾക്കായും കൂദാശകൾക്കായും അമേരിക്കൻ ഐക്യനാടുകളിലേക്കും കാനഡയിലേക്കും പോയ മോഡറേറ്റർ നിയമ നടപടികളെ ഭയന്നു കടന്നുകളഞ്ഞതാണെന്ന് പ്രചരിപ്പിക്കപ്പെടുന്നത് കളവാണ്. മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും സി.എസ്.ഐ സഭയെയും സഭാ നേതൃത്വത്തെയും അപകീർത്തിപ്പെടുത്താനുള്ള ചില വ്യക്തികളുടെയും സംഘടനകളുടെയും ശ്രമത്തെ സഭയുടെ കേരള റീജനൽ ബിഷപ്സ് കൗൺസിൽ ശക്തമായി അപലപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.