കോടിമത പാലം: ജില്ല കലക്​ടർ ഇടപെടണമെന്ന്​ ​​ മന്ത്രി

കോട്ടയം: കോടിമത പാലത്തി​െൻറ നിർമാണതടസ്സം നീക്കാൻ ജില്ല കലക്ടർ ഇടപെടണമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. മുഴുവൻ സ്ഥലവും ഏറ്റെടുക്കാൻ കഴിയാത്തതാണ് പാലം നിർമാണം മുടങ്ങാൻ കാരണം. ഇവിടെ താമസിക്കുന്ന രണ്ട് കുടുംബങ്ങൾ ഒഴിഞ്ഞുപോകാൻ തയാറായിട്ടില്ല. ഇവർക്ക് പകരം സ്ഥലം വാങ്ങി നൽകിയോ നഷ്ടപരിഹാരം നൽകിയോ പ്രശ്നത്തിന് പരിഹാരം കാണണം. ജില്ല കലക്ടർ ഇതിനായി ശ്രമം നടത്തണം. ജനപ്രതിനിധികൾ അടക്കമുള്ളവരെല്ലാം ഇതിനായി ചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കരാറുകാരൻ പാലത്തി​െൻറ നിർമാണച്ചുമതല ഒഴിയുകയാണെന്ന് കാട്ടി കത്ത് നൽകിയിട്ടുണ്ട്. എല്ലാവരും ഒത്തുചേർന്ന് സ്ഥലം ഏറ്റെടുത്ത് നൽകിയാൽ കരാറുകാരൻ പണം തുടരും. ഇത്രയും ക്ഷമിച്ച അദ്ദേഹം കുറച്ചുനാൾ കൂടി കാത്തിരിക്കും. 27 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലാ സമാന്തര റോഡിൽ മണ്ണു നീക്കം ചെയ്യുമ്പോൾ കണ്ടെത്തിയ പാറകൾ നീക്കം ചെയ്യാൻ കാലതാമസം നേരിട്ടത് പരിഹരിച്ച് പണി പുനരാരംഭിക്കും. ടാറിങ് മൺസൂൺ കഴിഞ്ഞാലുടൻ ആരംഭിക്കും. ഈരയിൽക്കടവ്- മണിപ്പുഴ റോഡി​െൻറ നിർമാണ പ്രവർത്തനങ്ങൾക്കുള്ള സാങ്കേതിക തടസ്സവും ഉടൻ പരിഹരിക്കും. കോട്ടയത്തെ നിർമാണം നടക്കുന്നതും നടപടി സ്വീകരിക്കേണ്ടതുമായ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവ സംബന്ധിച്ച അടിയന്തര റിവ്യൂ മീറ്റിങ് ഉടൻ ചേരുമെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.