നിറഞ്ഞൊഴുകി പെരിയവരയാർ; രക്ഷാപ്രവർത്തനം ദുഷ്​കരം

മൂന്നാര്‍: മൂന്നാറിൽനിന്ന് മൂന്നു കിലോമീറ്റര്‍ അകലെയുള്ള പെരിയവര എസ്റ്റേറ്റ് ശനിയാഴ്ച ഉണർന്നത് ദമ്പതികളെയും കുഞ്ഞിനെയും കാണാതായ വാർത്ത കേട്ടാണ്. വീടി​െൻറ അയല്‍പക്കത്ത് താമസിക്കുന്ന അന്തോണിസാമി കണ്ടുനില്‍ക്കെയായിരുന്നു ദമ്പതികള്‍ പുഴയില്‍ ചാടിയത്. അന്തോണിസാമിയുടെ അലര്‍ച്ച കേട്ടാണ് ചുറ്റുമുള്ളവർ ഓടിയെത്തുന്നത്. അന്തോണിസാമി ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് നോക്കിയ തൊഴിലാളികള്‍ കണ്ടത് പുഴയില്‍ മുങ്ങിത്താഴുന്ന ദമ്പതികളെയാണ്. സംഭവമറിഞ്ഞ് നാട്ടുകാർ ഒഴുകിയെത്തിയതോടെ പ്രദേശം ജനസാഗരമായി. ശനിയാഴ്ചവരെ പെരിയവര റോഡിലുള്ള ഡിവൈ.എസ്.പി ഓഫിസിന് സമീപം, റീജനൽ ഓഫിസ്, പഴയമൂന്നാറിലെ ഡി.ടി.പി.സി ഓഫിസ് എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും തിരച്ചിൽ. കനത്ത മഴയെ തുടർന്ന് പെരിയവരയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നു. ഇത് രക്ഷാ പ്രവർത്തനത്തിന് തടസ്സമായി. ഫയർഫോഴ്സി​െൻറ തിരച്ചിലും ശനിയാഴ്ച ഫലം കണ്ടില്ല. കോതമംഗലം, തൊടുപുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സും സ്കൂബ ടീമും തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ആയുർവേദ മെഡിക്കൽ ക്യാമ്പ് മുട്ടം: ഗ്രാമപഞ്ചായത്തും ഭാരതീയ ചികിത്സാവകുപ്പും ചേർന്ന് സംഘടിപ്പിച്ച പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് കുട്ടിയമ്മ മൈക്കിൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് റെൻസി സുനീഷ് അധ്യക്ഷത വഹിച്ചു. മുട്ടം ഗവ. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഒാഫിസർ റോസ്ലിൻ ജോസ് ക്ലാസ് എടുത്തു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടി.കെ. മോഹനൻ, വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ബീന ജോർജ്, ഒൗസേപ്പച്ചൻ ചാരക്കുന്നത്ത്, പി.എസ്. സതീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ക്യാമ്പിൽ ഡോ. റോസ്ലിൻ ജോസ്, ഡോ. ജീന, ഡോ. രഹന സിദ്ധാർഥൻ എന്നിവർ മുന്നൂറോളം രോഗികളെ പരിശോധിച്ച് മരുന്നുകൾ വിതരണം ചെയ്തു. ഏകീകരണം ഹയർ സെക്കൻഡറിയുടെ മികവ് തകർക്കും - പി.ജെ. ജോസഫ് എം.എൽ.എ തൊടുപുഴ: ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയെ ഡി.പി.െഎയിൽ ലയിപ്പിക്കാനുള്ള സർക്കാർ നീക്കം ഉന്നത വിദ്യാഭ്യാസത്തി​െൻറ മികവ് നശിപ്പിക്കുമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയായ പി.ജെ. ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. െഫഡറേഷൻ ഒാഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ തൊടുപുഴ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന 'ഹയർ സെക്കൻഡറി സംരക്ഷണ സദസ്സ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹയർ സെക്കൻഡറി മേഖലയെ ഇല്ലാതാക്കുന്ന സർക്കാർ നീക്കം അവസാനിപ്പിക്കും വരെ സമരം തുടരുമെന്ന് ഫെഡറേഷൻ നേതാക്കൾ പറഞ്ഞു. സംസ്ഥാന െചയർമാൻ കെ.മോഹൻകുമാർ അധ്യക്ഷത വഹിച്ചു. എം.ഷാജർഖാൻ മുഖ്യ പ്രഭാഷണം നടത്തി. മാനേജ്മ​െൻറ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഫാ. സക്കറിയാസ് ഇല്ലിക്കമുറിയിൽ, കെ.പി.സി.സി. അംഗം റോയ് കെ. പൗലോസ്, എസ്. സന്തോഷ്, കെ.ടി. അബ്ദുല്ലതീഫ്, ഡോ. കെ.എം. തങ്കച്ചൻ, കെ.ജെ. സജിമോൻ, കെ. അനിൽ കുമാരമംഗലം, കെ. മുഹമ്മദ് ഇസ്മയിൽ, കെ.എം. അൻവർ, എസ്. മനോജ്, ഡോ. നോയൽ മാത്യു, വി.പി. സാജൻ, സാജു മാന്തോട്ടം, സണ്ണി കൂട്ടുങ്കൽ, എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.