കുതിരകുത്തി: സൗന്ദര്യത്തിെൻറ കൊടുമുടി

അടിമാലി: കുതിരകുത്തിമല വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നു. കാനനഭംഗിക്ക് പുറമെ വിദൂര കാഴ്ചകളും മൊട്ടക്കുന്നുകളും അടിമാലി പഞ്ചായത്തിലെ 19ാം വാർഡിൽപെട്ട കുതിരകുത്തിയെ മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നു. കുതിരകുത്തിയെ ടൂറിസം മാപ്പിൽ ഉൾപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. വാളറക്കുത്ത് വെള്ളച്ചാട്ടത്തിൽനിന്ന് ഒന്നര കിലോമീറ്റർ മാത്രമാണ് കുതിരകുത്തിയിലേക്കുള്ളത്. ഇവിടെ എത്തുന്നവരെ കൂടുതൽ ആകർഷിക്കുന്നത് കാട്ടമ്പലത്തോട് ചേർന്നുള്ള ഭാഗത്തെ എക്കോ പോയൻറാണ്. അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലി, ദേവിയാർ വാർഡുകളിൽ ഉൾപ്പെടുന്ന വനമേഖലയാണ് കുതിരകുത്തിമലയെ കൂടുതൽ ആകർഷകമാക്കുന്നത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പത്താംമൈലിൽനിന്ന് ഒന്നര കിലോമീറ്റർ യാത്രചെയ്താൽ ഈ ടൂറിസം മേഖലയിൽ എത്താം. എറണാകുളം-ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശമാണ് ഇവിടം. ഇവിടെ എത്തിയാൽ 80 കിലോമീറ്റർ അകലെ എറണാകുളം ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും നേരിട്ട് കാണാൻ കഴിയും. നേര്യമംഗലം മുതൽ പാംബ്ല വരെയുള്ള പ്രദേശങ്ങളുടെ കാഴ്ച, ലോവർപെരിയാർ പവർഹൗസ്, കിലോമീറ്ററുകൾ നീണ്ട പെരിയാർ, എറണാകുളം ജില്ലയിലെ വ്യവസായ മേഖലയായ അമ്പലമുകൾ, രാത്രി കൊച്ചിതീരത്തേക്ക് അടുക്കുന്ന കപ്പൽകാഴ്ചകൾ, നേര്യമംഗലം-ഇടുക്കി സംസ്ഥാനപാതയിൽ ഒരേസമയം കാണാവുന്ന 22 കിലോമീറ്റർ ദൂരം, എത്ര ചൂടിൽ എത്തിയാലും കുളിർമ പകരുന്ന ഇളംകാറ്റ് എന്നിവയെല്ലാം കുതിരകുത്തിയുടെ മാത്രം പ്രത്യേകതയാണ്. അപൂർവമായി ദേശീയോദ്യാനങ്ങളിലും നാഷനൽ പാർക്കുകളിലും കാണുന്ന വരയാടുകളും ഇവിടെ സന്ദർശകരായി എത്തുന്നു. വരയാറ്റിൻമുടി വനമേഖലയുടെ ഭാഗമായതിനാലാണ് വരയാറ്റിൻമുടിയിൽനിന്ന് വരയാടുകൾ എത്തുന്നത്. ഇതര വന്യമൃഗങ്ങളും മേഖലയിലുണ്ട്. വാളറ മേഖലയിലെ വിനോദസഞ്ചാര വളർച്ച കുതിരകുത്തിെയയും സന്ദർശകരുടെ ഇഷ്ടകേന്ദ്രമാക്കി. ഒന്ന് കണ്ടവർ വീണ്ടും കുതിരകുത്തിയിലെത്തുന്നതായി പ്രദേശവാസികൾ പറയുന്നു. ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ കാണുന്ന സഞ്ചാരികൾക്ക് ഇവിടത്തെ വിസ്മയക്കാഴ്ചകൾ കൂടി കാണാൻ സൗകര്യം ഒരുക്കണം. ഇതിനായി വനം, പഞ്ചായത്ത് അധികാരികൾ പദ്ധതികൾ തയാറാക്കിയാൽ ഇവിടവും പ്രധാന ടൂറിസം മേഖലയിൽ ഇടംനേടുമെന്നതിൽ സംശയമില്ല. ജനാധിപത്യ കേരള കോൺഗ്രസ് ജില്ല യോഗം ഇന്ന് ചെറുതോണി: ജനാധിപത്യ കേരള കോൺഗ്രസ് ജില്ല കമ്മിറ്റി യോഗം ശനിയാഴ്ച രാവിലെ 11ന് ചെറുതോണി കരാർഭവൻ ഹാളിൽ നടക്കും. ആഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ ചരൽക്കുന്നിൽ നടക്കുന്ന സംസ്ഥാനതല ക്യാമ്പിൽ ചർച്ചചെേയ്യണ്ട ജില്ലയിലെ കാർഷിക പ്രശ്നങ്ങൾ യോഗം വിലയിരുത്തും. ജില്ല പ്രസിഡൻറ് നോബിൾ ജോസഫ് അധ്യക്ഷത വഹിക്കും. പാർട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്, മുൻ എം.എൽ.എമാരായ പി.സി. ജോസഫ്, മാത്യു സ്റ്റീഫൻ, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. പോളി, ജോർജ് അഗസ്റ്റിൻ, ബേബി പതിപ്പള്ളി, ആൻറണി ആലംചേരി, ജോസ് പൊട്ടംപ്ലാക്കൽ, വർഗീസ് വെട്ടിയാങ്കൽ, കൊച്ചറ മോഹനൻനായർ തുടങ്ങിയവർ പങ്കെടുക്കും. ഓഫിസ്‌ ഉദ്‌ഘാടനവും കുടുംബസംഗമവും ചെറുതോണി: എസ്‌.എന്‍.ഡി.പി യോഗം 4609 വിമലഗിരി ശാഖയുടെ ഓഫിസ്‌ ഉദ്‌ഘാടനവും കുടുംബസംഗമവും ശനിയാഴ്‌ച നടക്കും. രാവിലെ 10ന്‌ യൂനിയന്‍ സെക്രട്ടറി സുരേഷ്‌ കോട്ടയ്‌ക്കകത്ത്‌ ഉദ്‌ഘാടനം ചെയ്യും. യൂനിയന്‍ പ്രസിഡൻറ് പി. രാജന്‍ അധ്യക്ഷത വഹിക്കും. യൂനിയന്‍ വൈസ്‌ പ്രസിഡൻറ് കെ.ബി. സെല്‍വം മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.