ജസ്​നയെ തേടി ബംഗളൂരുവിലെത്തിയ അന്വേഷണസംഘം വീണ്ടും നിരാശരായി മടങ്ങുന്നു

പത്തനംതിട്ട/മുണ്ടക്കയം: ജസ്നയെക്കുറിച്ച വിവരങ്ങൾ തേടി രണ്ടാമതും ബംഗളൂരുവിലെത്തിയ അന്വേഷണസംഘം നിരാശരായി മടങ്ങുന്നു. മേയ് അഞ്ചിന് ബംഗളൂരു വിമാനത്താവളത്തിലടക്കം മൂന്നിടത്ത് ജസ്നയോട് സാദൃശ്യമുള്ള പെൺകുട്ടിയെ കെണ്ടന്ന പുതിയ വിവരത്തി​െൻറ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാവിലെയാണ് അന്വേഷണസംഘം ബംഗളൂരുവിലെത്തിയത്. എന്നാൽ, സി.സി ടി.വി ദൃശ്യങ്ങൾ വീണ്ടെടുക്കാനാകാത്തതുകൊണ്ട് സംഘം മടങ്ങുകയാണെന്ന് അന്വേഷണച്ചുമതലയുള്ള തിരുവല്ല ഡിവൈ.എസ്.പി ചന്ദ്രശേഖരൻപിള്ള പറഞ്ഞു. ഒരുമാസം വരെയുള്ള ദൃശ്യങ്ങൾ മാത്രം സൂക്ഷിക്കാനുള്ള ശേഷിയാണ് ഹാർഡ് ഡിസ്കിനുള്ളത്. ഇത് ഫോറൻസിക് പരിശോധനക്ക് അയക്കുമെന്നും ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയ് അഞ്ചിന് ബംഗളൂരു വിമാനത്താവളത്തിൽ മറ്റൊരാളോടൊപ്പം ജസ്നയെ കണ്ടു എന്ന വിവരം കാഞ്ഞിരപ്പള്ളി സ്വദേശിയാണ് നൽകിയത്. വിമാനത്തിൽ യാത്ര ചെയ്തതായി എമിഗ്രേഷൻ രേഖകളിലൊന്നും കണ്ടെത്താനായിട്ടില്ല. കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ ജസ്ന മരിയ ജയിംസിനെ മാർച്ച് 22നാണ് കാണാതായത്. ജസ്നയെ ബംഗളൂരുവിൽ കണ്ടെന്ന് നേരേത്തയും വിവരം ലഭിച്ചിരുന്നു. അന്നു നടത്തിയ സി.സി ടി.വിയിൽ ദൃശ്യമായ പെൺകുട്ടി ജസ്നയെല്ലന്ന് സ്ഥിരീകരിച്ചിരുന്നു. അതിനിടെ, മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ വ്യാപാരസ്ഥാപനത്തിലെ സി.സി ടി.വി ദൃശ്യത്തിൽ പതിഞ്ഞ പെണ്‍കുട്ടി ജസ്‌ന തന്നെയെന്നുറപ്പിക്കുകയാണ് അന്വേഷണ സംഘം. ജീന്‍സും ഷര്‍ട്ടും തട്ടവും ധരിച്ച് ദൃശ്യങ്ങളിലുള്ളത് മുണ്ടക്കയം വെള്ളനാടി ചാച്ചിക്കവല സ്വദേശി അലീഷയാണെന്ന് സംശയിച്ചിരുന്നു. എന്നാൽ, ദൃശ്യങ്ങള്‍ പരിശോധിച്ച അലീഷ ഇത് താനല്ലെന്നും താൻ ജീൻസും ഷർട്ടും ധരിക്കാറില്ലെന്നും വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങള്‍ കണ്ട സഹപാഠികളില്‍ ചിലർ അത് ജസ്‌നയാണെന്ന് ഉറപ്പിച്ചെങ്കിലും അല്ലെന്ന നിലപാടിലാണ് കുടുംബാംഗങ്ങള്‍. ഇതേതുടര്‍ന്ന് ശാസ്ത്രീയ പരിശോധനക്ക് ശേഷമാണ് ഇത് ജസ്നയാണെന്ന നിഗമനത്തിൽ െപാലീസ് എത്തിയത്. ജസ്‌നയെ കാണാതായ ദിവസം രാവിലെ 11.44ന് മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപത്തുകൂടി നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഏതാനും നിമിഷങ്ങള്‍ക്കുശേഷം ജസ്നയുടെ ആണ്‍സുഹൃത്തും കാമറ മറികടന്നുപോകുന്നുണ്ട്. എന്നാല്‍, ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.