ഏറ്റുമാനൂര്‍: മാന്നാനം കെ.ഇ സ്‌കൂളില്‍നിന്ന് ഈ വര്‍ഷം പ്ലസ് ടു പാസായ കുട്ടികള്‍ മെഡിക്കല്‍-എൻജിനീയറിങ് പ്രവേശന പരീക്ഷകളില്‍ ഉന്നതവിജയം നേടിയതിെൻറ ആഹ്ലാദം പങ്കിടാൻ വെള്ളിയാഴ്ച ഒത്തുചേരും. രാവിലെ 10.30ന് 'എക്‌സലന്‍ഷ്യ 2018' എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ വിദ്യാര്‍ഥികളെ ആദരിക്കും. അഡ്വ. കെ. സുരേഷ്‌കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാന്നാനം സെൻറ് ജോസഫ്‌സ് ആശ്രമാധിപന്‍ ഫാ. സ്‌കറിയ എതിരേറ്റ് അധ്യക്ഷത വഹിക്കും. എം.ജി യൂനിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ സാബു തോമസ് മുഖ്യാതിഥിയായിരിക്കും. മോന്‍സ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും അഞ്ചും റാങ്കുകള്‍ കെ.ഇ സ്കൂളിനായിരുന്നു. ജെ.ഇ.ഇ മെയിൻ, അഡ്വാന്‍സ് പരീക്ഷകളിലും എ.ഐ.ഐ.എം.എസിലും സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടിയപ്പോള്‍ എൻ.ഇ.ഇ.ടി.യിൽ അഞ്ചാം റാങ്ക് സ്കൂളിനെ തേടിയെത്തി. കുസാറ്റ് പ്രവേശന പരീക്ഷയിൽ ഒന്നും രണ്ടും നാലും റാങ്കുകളും കേരള ഫാര്‍മസി പരീക്ഷയില്‍ ഒന്നും മൂന്നും റാങ്കുകളും നേടി. ജിപ്മര്‍ ദേശീയതലത്തില്‍ 12ഉം ഐ.എസ്.സി ബോര്‍ഡ് പരീക്ഷയില്‍ രണ്ടാം റാങ്കും കെ.ഇ സ്കൂളിലെ വിദ്യാർഥികള്‍ കരസ്ഥമാക്കി. എഴുതിയ എല്ലാ പരീക്ഷകളിലും സംസ്ഥാനത്ത് ഒന്നാമനായ അമല്‍ മാത്യു, എം. ശബരികൃഷ്ണ, ഡെനിന്‍ ജോസ്, എസ്. ഋഷികേശ്, മെറിന്‍ മാത്യു, ജെ. നിര്‍മല്‍, ആൻറണി സന്ദീപ് ബാബു, ജോഷ്വ എബ്രഹാം ഇസഹാഖ്, എസ്. ആദിത്യ കൃഷ്ണ എന്നിവരും വീട്ടിലിരുന്ന് കൃഷി ചെയ്യാന്‍ കുട്ടികള്‍ക്കായി ബോട്ടണി ലാബ് കിറ്റ് തയാറാക്കി ശ്രദ്ധേയനായ ആദിത്യ ജിനോയും ഉള്‍പ്പെടെ നൂറോളം പ്രതിഭകളെ ആദരിക്കുമെന്ന് പ്രിന്‍സിപ്പൽ ഫാ. ജയിംസ് മുല്ലശേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.