ജാതിപ്പേര്​ പറഞ്ഞ്​ ആക്ഷേപം: പി.സി. ജോർജ്​ എം.എൽ.എയുടെ വീട്ടിലേക്ക് എസ്​.എൻ.ഡി.പി മാർച്ച്​

ഈരാറ്റുപേട്ട: ഇൗഴവ സമുദായത്തെ ആക്ഷേപിച്ചതിനെതിരെ പി.സി. ജോർജ് എം.എൽ.എയുടെ വീട്ടിലേക്ക് നടന്ന എസ്.എൻ.ഡി.പി മാർച്ചിൽ പ്രതിഷേധമിരമ്പി. കൂട്ടിക്കല്‍ ഒലയനാട് എസ്.എൻ.ഡി.പി സ്‌കൂളിലെ മാനേജ്‌മ​െൻറിനെയും അധ്യാപകരെയും ജാതിപ്പേര് പറഞ്ഞ് സമുദായത്തെ ആക്ഷേപിച്ചെന്നാേരാപിച്ചാണ് പി.സി. ജോർജ് എം.എൽ.എയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. എസ്.എൻ.ഡി.പിയുടെ എട്ട് യൂനിയകളിൽപെട്ട നൂറുകണക്കിനാളുകൾ മാർച്ചിൽ പെങ്കടുത്തു. ചെന്നാട് കവലക്കു സമീപം ബാരിക്കേഡ് തീർത്ത് പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധ യോഗം എസ്.എൻ.ഡി.പി യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന്‍ ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് എസ്.എൻ.ഡി.പി യൂനിയന്‍ പ്രസിഡൻറ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിച്ചു. എം.പി. സെന്‍, കെ.എം. സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിനുശേഷം പി.സി. ജോര്‍ജി​െൻറ കോലം കത്തിച്ചു. ശ്രീകുമാര്‍ ശ്രീപാദം, വിനീഷ് പ്ലാത്താനത്ത്, പ്രസാദ് ആരിശ്ശേരി, വി.എം. ചന്ദ്രൻ, വി.എം. ശശി, എസ്.ഡി. സുരേഷ് ബാബു, അനില്‍ കുറിഞ്ഞിത്താഴെ, വിനോദ് പാലപ്ര, എം.വി. ശ്രീകാന്ത് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.