ആറന്മുള വള്ളസദ്യ 15ന്​ തുടങ്ങും

പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വഴിപാടായ വള്ളസദ്യ ഞായറാഴ്ച തുടങ്ങും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പദ്മകുമാര്‍ ഉദ്ഘാടനം നിർവഹിക്കും. ഞായറാഴ്ച ഉച്ചപൂജക്കുശേഷം ആരംഭിക്കുന്ന വള്ളസദ്യ ഒക്ടോബര്‍ രണ്ടുവരെ ഉണ്ടാകും. 325 വള്ളസദ്യ വഴിപാടുകൾ ഇതുവരെ ബുക്ക് ചെയ്തിട്ടുണ്ട്. ഒരുവള്ളസദ്യ നടത്തുന്നതിന് കുറഞ്ഞത് 250 പേര്‍ക്ക് 65,000 രൂപയും കൂടുതലായി വരുന്ന ഓരോ 50 പേര്‍ക്ക് 6500 രൂപയും അടക്കണം. ഇതില്‍ ക്ഷേത്രത്തിനുള്ളില്‍ സമര്‍പ്പിക്കുന്ന നെൽപറ, വെച്ചൊരുക്ക്, നാഗസ്വരം, സ്വീകരണം, മാല-പൂവ്, വെറ്റ -പുകയില, മുത്തുക്കുട, ഓഡിറ്റോറിയം-പന്തല്‍വാടക, സദ്യയുടെ തുക തുടങ്ങി എല്ലാ െചലവും അടങ്ങിയിരിക്കും. വഴിപാട് നടത്തുന്ന ഭക്തന്‍ കരക്കാർക്ക് നല്‍കുന്ന ദക്ഷിണ ഒഴിച്ചുള്ള എല്ലാ െചലവും പാക്കേജ് തുകയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്്. 15ന് അടുപ്പില്‍ അഗ്‌നി പകരും. വള്ളസദ്യക്ക് തുടക്കം കുറിക്കുന്നതിനായി ആറന്മുള ശ്രീപാർഥസാരഥി ക്ഷേത്രശ്രീകോവിലിലെ കെടാവിളക്കില്‍നിന്ന് മേല്‍ശാന്തി പകര്‍ന്നു നല്‍കുന്ന അഗ്‌നി ശനിയാഴ്ച രാവിലെ 8.20നും 8.50നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ പള്ളിയോട സേവസംഘം പ്രസിഡൻറ് ബി. കൃഷ്ണകുമാര്‍ കൊളുത്തും. തുടര്‍ന്ന്് പ്രധാന അടുപ്പില്‍ അഗ്‌നി പകരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.