ദമ്പതികളുടെ ആത്മഹത്യ: എസ്.ഐക്കും പരാതിക്കാരനുമെതിരെ കേസെടുക്കില്ല

ചങ്ങനാശ്ശേരി: സ്വര്‍ണാപഹരണ പരാതിയില്‍ പൊലീസ് ചോദ്യംചെയ്ത ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ എസ്.ഐയുടെയും പരാതിക്കാര​െൻറയും പേരില്‍ കേസെടുക്കില്ല. ചങ്ങനാശ്ശേരി പുഴവാത് ഇല്ലംപള്ളില്‍ ഇടവളഞ്ഞിയില്‍ സുനില്‍കുമാര്‍ (34), ഭാര്യ രേഷ്മ (24) എന്നിവരാണ് കഴിഞ്ഞ ബുധനാഴ്ച വാകത്താനം പാണ്ടന്‍ചിറയിലുള്ള വാടകവീട്ടില്‍ വിഷംകഴിച്ച് ആത്മഹത്യ ചെയ്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സുനിലി​െൻറ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് മര്‍ദന ആരോപണവിധേയനായ ചങ്ങനാശ്ശേരി എസ്‌.ഐ ഷമീര്‍ ഖാനെതിെര കേസെടുക്കാനാകില്ലെന്ന് പൊലീസ് പറയുന്നത്. ത​െൻറ സ്വര്‍ണപ്പണിശാലയില്‍നിന്ന് സ്വര്‍ണം മോഷണം പോയെന്ന് പരാതി നല്‍കിയത് ചങ്ങാശ്ശേരി നഗരസഭ അംഗമായ സജികുമാറായിരുന്നു. സജികുമാറാണ് തങ്ങളുടെ മരണത്തിന് കാരണക്കാരനെന്നും പൊലീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നു. ആത്മഹത്യക്കുറിപ്പി​െൻറ പേരിലും എസ്.ഐക്കെതിരെയോ പരാതിക്കാരനെതിരെയോ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്നാണ് കേസ് അന്വേഷണച്ചുമതലയുള്ള കോട്ടയം ഡി.സി.ആർ.ബി ഡിവൈ.എസ്.പി പ്രകാശന്‍ പി. പടന്നയില്‍ പറഞ്ഞത്. സുനിലിനൊപ്പം സ്വര്‍ണപ്പണിശാലയിലെ ജീവനക്കാരനായിരുന്ന രാജേഷിനെയും ഇയാളുടെ ഭാര്യയെയും അന്വേഷണ സംഘം ചോദ്യംചെയ്തെങ്കിലും പൊലീസ് ഇവരെ മര്‍ദിച്ചില്ലെന്ന നിലപാടാണ് ഇവരും ആവര്‍ത്തിക്കുന്നത്. ഇതുമൂലമാണ് കേസെടുക്കാൻ മതിയായ തെളിവുകള്‍ ഇല്ലെന്ന് പൊലീസും വ്യക്തമാക്കുന്നത്. ഇതോടെ കേസിൽ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.